Advertisment

വത്സൻ തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ;വനിതാ പൊലീസുകാര്‍ക്ക് പ്രായം തെളിയിക്കേണ്ട സര്‍ട്ടിഫിക്കറ്റ് കാണിക്കേണ്ടി വന്നോ എന്ന് അറിയില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍

New Update

Advertisment

വനിതാ പൊലീസുകാര്‍ക്ക് വത്സന്‍ തില്ലങ്കേരിയെ പ്രായം തെളിയിക്കേണ്ട സര്‍ട്ടിഫിക്കറ്റ് കാണിക്കേണ്ടി വന്നോ എന്ന് അറിയില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കടകംപള്ളി സുരേന്ദ്രന്‍ അവകാശവാദം ഉന്നയിക്കുന്ന വലിയ ആളാണെന്നും സര്‍ക്കാര്‍ വിട്ടത് 50 വയസിന് മുകളില്‍ ഉള്ള വനിതാ പൊലീസുകാരെയാണെന്നും ഇതില്‍ നിന്നും സര്‍ക്കാരിന്റെ നയം വ്യക്തമാണെന്നും കടകംപള്ളി പറഞ്ഞു.

വിശ്വാസികള്‍ക്ക് ഭംഗം വരുത്തുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഇത് വിശ്വാസ സമൂഹം തിരിച്ചറിയണം. ശബരിമലയില്‍ എല്ലാ ഒരുക്കങ്ങളും ഉടന്‍ പൂര്‍ത്തിയാകും. മണ്ഡല മകരവിളക്ക് കാലത്തേക്കുള്ള എല്ലാ ഒരുക്കങ്ങളും നിശ്ചയിച്ച സമയത്ത് നടക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമലയില്‍ സുരക്ഷ ഉറപ്പുവരുത്താന്‍ വേണ്ടി സന്നിധാനത്ത് നിയോഗിച്ച 15 വനിതാ പൊലീസുകാരുടെ പ്രായം ഉറപ്പുവരുത്തിയിരുന്നെന്ന വെളിപ്പെടുത്തലുമായി വത്സന്‍ തില്ലങ്കേരി രംഗത്തെത്തിയിരുന്നു.

Advertisment