Advertisment

കടയ്ക്കാവൂര്‍ പോക്‌സോ കേസ്; ഉന്നതതല അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു

New Update

തിരുവനന്തപുരം: കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ ഉന്നതതല അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഐജിയെ ചുമതലപ്പെടുത്തി. ദക്ഷിണമേഖല ഐജി ഹര്‍ഷിത അട്ടല്ലൂരിനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. പൊലീസിന് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

Advertisment

publive-image

കേസില്‍ പൊലീസിനെതിരെ ആരോപണവുമായി ശിശുക്ഷേമ സമിതി ചെയര്‍പേഴ്‌സണ്‍ എന്‍ സുനന്ദ നേരത്തെ രംഗത്തെത്തിയിരുന്നു. എഫ്‌ഐആറില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയത് വീഴ്ചയാണെന്നാരോപിച്ചാണ് സുനന്ദ രംഗത്തെത്തിയത്. കേസെടുക്കാന്‍ സിഡബ്ല്യുസി ആവശ്യപ്പെട്ടിട്ടില്ലെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞിരുന്നു.

കേസുമായി ബന്ധപ്പെട്ട് കടയ്ക്കാവൂര്‍ പൊലീസ് തയാറാക്കിയ എഫ്‌ഐആറില്‍ വിവരം തന്നയാള്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്‍.സുനന്ദയാണ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ പൊലീസിനെതിരെ പരാതി നല്‍കാനാണ് ശിശുക്ഷേമ സമിതിയുടെ തീരുമാനം.

കടക്കാവൂരില്‍ അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്. എന്നാല്‍ കഴിഞ്ഞ ദിവസം പിതാവ് ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് സഹോദരന്‍ അമ്മയ്ക്കെതിരെ പരാതി പറഞ്ഞതെന്ന് യുവതിയുടെ ഇളയ മകന്‍ വെളിപ്പെടുത്തിയിരുന്നു. അമ്മയെ ജയിലിലാക്കുമെന്ന് പിതാവ് പറഞ്ഞിരുന്നതായും കുട്ടി പറഞ്ഞു.

kadakkavoor case
Advertisment