Advertisment

തീവ്ര പ്രണയ ഭാവങ്ങളുമായി സൂരജ് സന്തോഷ് ആലപിച്ച "കടൽ പോൽ"

author-image
ഫിലിം ഡസ്ക്
New Update

കൊച്ചി: തന്റെ പ്രിയതമയുടെ അടുത്തേക്ക് തിരിച്ചു പോകുവാനുള്ള ആഗ്രഹം അത്രമേൽ തീവ്രമായിരിക്കും. അത് തീർത്തും ആനന്ദകരവുമായിരിക്കും. എമിൽ ഡോൺ സംവിധാനം ചെയ്ത 'കടൽ പോൽ' ഒരു മുക്കുവന്റെയും അവന്റെ പ്രണയിനിയുടെയും തീവ്ര പ്രണയ നിമിഷങ്ങളെ കുറിച്ചാണ്.

Advertisment

publive-image

സൂരജ് സന്തോഷും ഫിയോണ എൽസ മാത്യുവും ചേർന്ന ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത് മനുവാണ്.

ഡാജിഷ് ജോണും ഹെലൻ ഡേവിസുമാണ് ഈ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്. ലൂക് ജോസിന്റെ ഛായാഗ്രഹണം കടലിന്റെയും തീരപ്രദേശങ്ങളുടെയും ഭംഗി ഒപ്പിയെടുത്തിരിക്കുന്നു.

എഡിറ്റിംഗ് സുനീഷ് സെബാസ്റ്റ്യൻ. ഹേമന്ത് രാമകൃഷ്ണൻ നിർമിച്ചിരിക്കുന്ന ഈ മ്യൂസിക് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത് മ്യൂസിക്247നാണ്.

kadlpol
Advertisment