Advertisment

സ്നേഹഭവനവുമായി ജില്ലാ ഹയർ സെക്കണ്ടറി എൻഎസ്‌എസ്‌ കടമ്പൂര്‍

New Update

publive-image

Advertisment

ശ്രീകൃഷ്ണപുരം: കിടപ്പാടം ഇല്ലാതെ ബുദ്ധിമുട്ടുന്ന കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിലെ എൻഎസ്എസ്‌ വളണ്ടിയർ ലീഡർ അഞ്‌ജലി കൃഷ്ണക്ക് പാലക്കാട് ജില്ലാ ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്‌കീമിന്‍റെ നേതൃത്വത്തിൽ സ്‌നേഹ വീടൊരുക്കി.

ജില്ലയിലെ ഹയർ സെക്കണ്ടറി എൻഎസ്‌എസ്‌ യൂണിറ്റുകളിലെ വളണ്ടിയർമാർ സ്ക്രാപ്പ് ചലഞ്ചിലൂടെ യാണ് വീട് നിർമാണത്തിന് തുക കണ്ടെത്തിയത്. ജില്ലാ ഹയർ സെക്കണ്ടറി എൻഎസ്എസിന്‍റെ നേതൃത്വത്തില്‍ മൂന്നാമത്തെ സ്‌നേഹ വീടാണ് ഇപ്പോള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

അഞ്ചു മാസം കൊണ്ടാണ് വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. വീടിന്റെ താക്കോൽ എൻഎസ്എസ് സ്റ്റേറ്റ് കോ ഓർഡിനേറ്റർ ഡോ. ജേക്കബ് ജോൺ കൈമാറി. സോളി സെബാസ്റ്റ്യൻ അധ്യക്ഷയായി. റീജിയണൽ കോ ഓർഡനേറ്റർ പി ഡി സുഗതൻ, ജില്ലാ കോ ഓർഡിനേറ്റർ ഡോ .എൻ രാജേഷ്, പിഎസി അംഗങ്ങളായ കെ എച്ച് ഫഹദ്,‍ ഷാജി താഴത്തു വീട്, അമൽരാജ് മോഹൻ, എ എം മുകുന്ദൻ, വി ടി ജയകൃഷ്ണൻ, ഡോ സലീന വർഗീസ്, പ്രവീൺ ശശിധരൻ, ടി പി പ്രഭാകരൻ, എ വി മിഥുൻ രാജ് എന്നിവർ സംബന്ധിച്ചു.

 

palakkad news
Advertisment