Advertisment

ഡോ. കഫീല്‍ ഖാന് കോടതി ജാമ്യം അനുവദിച്ചിട്ടും മോചിപ്പിക്കാതെ യു.പി പൊലീസ്

New Update

ന്യൂഡല്‍ഹി: മുംബൈയില്‍ നിന്ന്​ യു.പി പൊലീസ്​ അറസ്​റ്റ്​ ചെയ്​ത ഡോ. കഫീല്‍ ഖാന്​ ജാമ്യം ലഭിച്ച്‌​ മൂന്ന്​ ദിവസം കഴിഞ്ഞിട്ടും പുറത്തിറങ്ങാനായില്ല.

Advertisment

publive-image

ഫെബ്രുവരി​ 10ാം തീയതിയാണ് ജാമ്യം അനുവദിച്ചത്. ഡോ. കഫീല്‍ ഖാന്‍ പുറത്തിറങ്ങുന്നത് പൊലീസ്​ ബോധപൂര്‍വം വൈകിപ്പിക്കുകയാണെന്നാണ്​ ആരോപണം. ഇത്​ സംബന്ധിച്ച്‌​ പ്രതികരിക്കാന്‍ യു.പി പൊലീസ്​ വിസമ്മതിച്ചു.

കഫീല്‍ ഖാനെ പുറത്തുവിട്ടില്ലെന്ന കാര്യം ഭാര്യ സബിസ്ത ഖാന്‍ ട്വീറ്റിലൂടെ അറിയിച്ചു. യോഗിക്കും യു.പി പൊലീസിനും നിയമവ്യവസ്​ഥയോട്​ എന്തെങ്കിലും ആദരവുണ്ടോയെന്ന്​ സംവിധായകന്‍ അനുരാഗ്​ കശ്യപ്​ ട്വിറ്ററില്‍ ചോദിച്ചു. യു.പി പൊലീസ് കോടതിക്കും മുകളിലാണോയെന്ന് നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്കര്‍ ട്വീറ്റില്‍ ചോദിച്ചു.

kafikhan
Advertisment