Advertisment

സഹോദരന് നേരെ വധശ്രമമുണ്ടായിട്ടും പൊലീസ് കയ്യും കെട്ടി നോക്കി നില്‍ക്കുകയായിരുന്നു ; മൂ​ന്നു മ​ണി​ക്കൂ​ർ ചി​കി​ത്സ വെെ​കി​പ്പി​ച്ചെ​ന്നും ക​ഫീ​ൽ ഖാ​ൻ

New Update

Image result for ഡോ.കഫീല്‍ ഖാന്‍

Advertisment

ലക്‌നൗ: ഗോരഖ്പുരില്‍ സഹോദരന് നേരെ വധശ്രമമുണ്ടായിട്ടും പൊലീസ് കയ്യും കെട്ടി നോക്കി നില്‍ക്കുകയാണെന്ന് ഡോ.കഫീല്‍ ഖാന്‍. ഉത്തര്‍പ്രദേശിലെ ഗോരഖ്പുര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ചപ്പോള്‍ അവര്‍ക്ക് ഓക്‌സിജന്‍ സൗകര്യം ലഭ്യമാക്കിയത് കഫീല്‍ ഖാനാണ്. എന്നാല്‍, ഇതിന്റെ പേരില്‍ കഫീല്‍ ഖാനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇതിനെതിരെ ഒട്ടേറെ പേര്‍ ശബ്ദമുയര്‍ത്തിയിരുന്നു. തനിക്കും കുടുംബത്തിനും നേരെ വധഭീഷണിയുണ്ടെന്നും കഫീല്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണു കഴിഞ്ഞ ദിവസം ഇളയ സഹോദരന്‍ കാസിഫ് ജമീലിനു നേരെ വധശ്രമമുണ്ടായത്. സ്‌കൂട്ടറിലെത്തിയ രണ്ടു പേര്‍ കാസിഫിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം. പരുക്കേറ്റ കാസിഫ് ജമീല്‍ ഇപ്പോള്‍ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതായി ഡാക്ടര്‍മാര്‍ അറിയിച്ചു.

രാത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത ഒരു ചടങ്ങ് സമീപത്തെ ക്ഷേത്രത്തില്‍ നടന്നിരുന്നു. പത്തരയോടെയായിരുന്നു അത്. ഈ ക്ഷേത്രത്തില്‍നിന്ന് അരക്കിലോമീറ്റര്‍ ദൂരെ വച്ചാണു കാസിഫിനു നേരെ വെടിവയ്പുണ്ടായത്. രാത്രി പതിനൊന്നോടെയായിരുന്നു അക്രമം. സംഭവത്തിനു ശേഷം അക്രമികള്‍ രക്ഷപ്പെട്ടു.

സഹോദരനു ശത്രുക്കളാരും തന്നെയില്ല. എന്റെ സഹോദരനാണ് എന്ന ഒറ്റക്കാരണം കൊണ്ടാണ് അദ്ദേഹത്തിനു നേരെ വെടിവയ്പുണ്ടായത്. അദ്ഭുതപ്പെടുത്തുന്നത് ഇതൊന്നുമല്ല. സംഭവം നടക്കുന്നതിന് ഏതാനും മീറ്റര്‍ ദൂരെയാണു മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുണ്ടായത്. അതിനോടനുബന്ധിച്ചുള്ള സുരക്ഷാ ഉദ്യോസ്ഥര്‍ പോലും കാണാതെയാണു രണ്ടു പേര്‍ തോക്കുമായെത്തിയതും വെടിവച്ചതും’– കഫീല്‍ ഖാന്‍ പറഞ്ഞു.

publive-image

ഒരു പൊലീസുകാരന്‍ പോലും കാസിഫിനെ സഹായിക്കാനെത്തിയില്ല. ഒരു ഓട്ടോറിക്ഷയിലാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. മൂന്നു റൗണ്ട് വെടിയുതിര്‍ത്തു അക്രമികള്‍. ഒരു വെടിയുണ്ട കഴുത്തില്‍ തട്ടിപ്പോയി. മറ്റൊന്ന് ഇടതു ചുമലിനു പരുക്കേല്‍പ്പിച്ചു. മൂന്നാമത്തേതു ദേഹത്തു കയറി. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെ ശസ്ത്രക്രിയ നടത്തി ഈ വെടിയുണ്ട നീക്കി. അപ്പോഴൊന്നും പൊലീസില്‍നിന്ന് ഒരു സഹായവും ലഭിച്ചില്ലെന്നും കഫീല്‍ ഖാന്‍ പറയുന്നു. അതേസമയം വെടിവയ്പ് സംബന്ധിച്ച് ഇതുവരെ പരാതിയൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നു കോട്‌വാലി പൊലീസ് പറഞ്ഞു.

ഗോരഖ്പുര്‍ വിവാദത്തില്‍ അറസ്റ്റിലായ കഫീലിന്റെ തടവറ ജീവിതം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെ ഇടപെടല്‍ നടത്തി നരകതുല്യമാക്കിയെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മറ്റുള്ളവര്‍ക്കു ജാമ്യം ലഭ്യമായിട്ടും കഫീലിനെ മാത്രം പുറത്തുവിടാതിരുന്നതും വിവാദമായി. ജയിലില്‍നിന്നു കഫീല്‍ എഴുതിയ കത്ത് വിവാദമായതിനെത്തുടര്‍ന്നാണ് അടുത്തിടെ ജാമ്യം ലഭിച്ചത്.

Advertisment