Advertisment

അപകടാവസ്ഥയിലായ പാലം പൊളിച്ചു പണിതു ; പൊതുമുതല്‍ നശിപ്പിച്ചെന്ന് സിപിഎം ഭരണസമിതി: പഞ്ചായത്ത് മെമ്പര്‍ക്കെതിരെ കേസ്,

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

ആലപ്പുഴ: അപകടാവസ്ഥയിലായ പാലം പൊളിച്ചു പണിതതിന് പഞ്ചായത്ത് മെമ്ബറെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. സിപിഎം ഭരിക്കുന്ന ആലപ്പുഴ കൈനകരി പഞ്ചായത്തിലാണ് സംഭവം.

Advertisment

publive-image

കൈനകരി പഞ്ചായത്ത് മൂന്നാം വാര്‍ഡ് മെമ്ബര്‍ ബി കെ വിനോദാണ് റിമാന്‍ഡിലായത്. പഞ്ചായത്ത് സെക്രട്ടറിയുടെ പരാതി പ്രകാരം പൊതുമുതല്‍ നശിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് ഗതാഗതം മുടങ്ങിക്കിടന്ന, കുട്ടമംഗലത്തെ ചാക്കോക്കളം പാലം നാട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് വിനോദ് പൊളിച്ചു പണിയുകയായിരുന്നു. ഈ സംഭവത്തില്‍ വെള്ളിയാഴ്ചയാണ് വിനോദിനെ പുളിങ്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ദേഹാസ്വസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വിനോദ് ഇപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

കേസില്‍ നാല് പ്രതികളാണുള്ളത്. വിനോദിന് പുറമേ നാട്ടുകാരനായ രതീഷിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. വിനോദിന്റെ അറസ്റ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സിപിഎം ഭരിക്കുന്ന കൈനകരി പഞ്ചായത്തില്‍ കൈനകരി വികസന സമിതിയുടെ സ്ഥാനാര്‍ഥിയായാണ് വിനോദ് വിജയിച്ചത്.

Advertisment