Advertisment

കൈത്തറി ഉൽപ്പന്നങ്ങൾ ഓണ്‍ലൈനില്‍ ലഭ്യമാക്കാൻ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോം

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

publive-image

ചെന്നൈ: നെയ്ത്തുകാര്‍ക്ക് തങ്ങളുടെ കൈത്തറി ഉല്‍പ്പന്നങ്ങള്‍ ഇടനിലക്കാരെ ആശ്രയിക്കാതെ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ പുതിയ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോം രൂപീകരിക്കുമെന്ന് മൈക്രോ സോഫ്റ്റ് ഇന്ത്യ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. മൈക്രോസോഫ്റ്റിന്‍റെ റീവീവ് പദ്ധതിയുടെ ഭാഗമായാണ് ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോം രൂപീകരിക്കുന്നത്.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയുമായി (നിഫ്റ്റ്) ചേര്‍ന്ന് കംപ്യൂട്ടര്‍ സഹായത്തോടെയുളള ഡിസൈനിലും കൈത്തറിക്ക് നിറം നല്‍കാൻ നെയ്ത്തുകാര്‍ക്ക് പദ്ധതി രൂപീകരിച്ചിട്ടുണ്ട്.

Advertisment