Advertisment

കാജല്‍ അഗര്‍വാളിനെ പൊതുവേദിയില്‍ വെച്ച് ചുംബിച്ച് പുലിവാലു പിടിച്ച് ഛായാഗ്രാഹകന്‍

author-image
ഫിലിം ഡസ്ക്
New Update

Advertisment

ഹൈദരാബാദ്: തെന്നിന്ത്യന്‍ സുന്ദരി കാജല്‍ അഗര്‍വാളിനെ പൊതുവേദിയില്‍ വെച്ച് ചുംബിച്ച് പുലിവാലു പിടിച്ച് ഛായാഗ്രാഹകന്‍. കാജലിന്റെ പുതിയ തെലുങ്ക് ചിത്രം കവചത്തിന്റെ ടീസര്‍ ലോഞ്ചിങ്ങിനിടെയാണ് വിവാദ സംഭവം അരങ്ങേറിയത്. ടീസര്‍ ലോഞ്ചിനിടെ ഛായാഗ്രാഹകന്‍ ഛോട്ടാ കെ നായിഡു കാജലിനെ പരസ്യമായി ചുംബിക്കുകയായിരുന്നു.

തെന്നിന്ത്യന്‍ സുന്ദരി കാജല്‍ അഗര്‍വാളിനെ പൊതുവേദിയില്‍ വെച്ച് ചുംബിച്ച് പുലിവാലു പിടിച്ച് ഛായാഗ്രാഹകന്‍. കാജലിന്റെ പുതിയ തെലുങ്ക് ചിത്രം കവചത്തിന്റെ ടീസര്‍ ലോഞ്ചിങ്ങിനിടെയാണ് വിവാദ സംഭവം അരങ്ങേറിയത്. ടീസര്‍ ലോഞ്ചിനിടെ ഛായാഗ്രാഹകന്‍ ഛോട്ടാ കെ നായിഡു കാജലിനെ പരസ്യമായി ചുംബിക്കുകയായിരുന്നു.

ഹൈദരാബാദില്‍ വച്ച് നടന്ന ചടങ്ങില്‍ തനിക്കൊപ്പം പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പറയുകയായിരുന്നു കാജല്‍. അതിനിടെ ഛോട്ടോ കെ.നായിഡുവിന്റെ പേര് പറഞ്ഞ് നന്ദി പറഞ്ഞപ്പോള്‍ നായിഡു അപ്രതീക്ഷിതമായി കാജലിന്റെ കവിളില്‍ ചുംബിക്കുകയായിരുന്നു. സിനിമയുടെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും മാധ്യമപ്രവര്‍ത്തകരും തിങ്ങിനിറഞ്ഞ സദസ്സില്‍ ഛോട്ടാ കെ.നായിഡുവിന്റെ പ്രവൃത്തി വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. സംഭവത്തില്‍ ഛോട്ടാ കെ നാ യിഡു നല്‍കിയ വിശദീകരണവും പ്രശ്‌നം വഷളാക്കി.

 

https://www.instagram.com/p/BqFfjBhAgpK/?utm_source=ig_embed

Advertisment