Advertisment

കക്കയം പവര്‍ഹൗസിനു പിന്നിലുണ്ടായ ഉരുള്‍പൊട്ടലില്‍ 300 കോടി രൂപയുടെ നാശനഷ്ടം; തകര്‍ന്നത് 50 മെഗാവാട്ടിന്റെ മൂന്നു പവര്‍ഹൗസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കൂരാച്ചുണ്ട്: കക്കയം പവര്‍ഹൗസിനു പിന്നിലുണ്ടായ ഉരുള്‍പൊട്ടലില്‍ 225 മെഗാവാട്ട് വൈദ്യുതി ഉത്‌പാദിപ്പിക്കുന്ന ആറു പവര്‍ഹൗസുകളില്‍ മൂന്നെണ്ണം പൂര്‍ണമായി നശിച്ചു. 300 കോടി രൂപയുടെ നാശനഷ്ടമുണ്ടെന്നു അസിസ്റ്റന്റ് എന്‍ജിനിയര്‍ എന്‍.എന്‍. രാജന്‍ പറഞ്ഞു.മണ്ണും ചെളിയും കയറിയാണ് യന്ത്രങ്ങള്‍ തകരാറിലായത്.

Advertisment

publive-image

വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് ഉരുള്‍പൊട്ടിയത്. കെട്ടിടത്തിന്റെ ഭിത്തിയും ജനല്‍ച്ചില്ലുകളും തകര്‍ത്ത് കല്ലും വെള്ളവും ഒഴുകിയെത്തിയപ്പോള്‍ ജോലിചെയ്തിരുന്ന നാലു ഓപ്പറേറ്റര്‍മാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

ഒരുദിവസം 4.5 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ഇതു നിലച്ചതുകാരണം വൈദ്യുതിബോര്‍ഡിന് രണ്ടരക്കോടി രൂപയുടെ നഷ്ടം വേറെയുമുണ്ട്.

1972-ല്‍ സ്ഥാപിച്ച 50 മെഗാവാട്ടിന്റെ മൂന്നു പവര്‍ഹൗസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് തകര്‍ന്നത്. യന്ത്രങ്ങള്‍ അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമോ എന്ന് സംശയമുണ്ട്. 2001, 2010 വര്‍ഷങ്ങളില്‍ സ്ഥാപിച്ച 25 മെഗാവാട്ട് വീതം ശേഷിയുള്ള മൂന്നുപവര്‍ഹൗസുകള്‍ക്കും തകരാറുണ്ടായെങ്കിലും കാര്യമായ നാശനഷ്ടമില്ല.

kozhikode
Advertisment