Advertisment

കക്കാട് പവര്‍ ഹൗസിലെ ജനറേറ്ററില്‍ തീ പിടിത്തം; വൈദ്യുതി നിലയത്തിന്റെ പ്രവര്‍ത്തനം നിലച്ചു

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

publive-image

പത്തനംതിട്ട: കക്കാട് പവര്‍ ഹൗസിലെ ഒന്നാം നമ്പര്‍ ജനറേറ്ററില്‍ തീപിടിത്തം. വൈകിട്ട് 6.30-ഓടെയാണ് തീ പിടിത്തമുണ്ടായത്. ജനറേറ്ററിന്റെ പ്രവര്‍ത്തനം ജീവനക്കാര്‍ ഉടന്‍ നിര്‍ത്തിവച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ രാത്രിയില്‍ തീ നിയന്ത്രണ വിധേയമാക്കി. തീ പിടിത്തമുണ്ടായതിനെ തുടര്‍ന്ന് വൈദ്യുതി നിലയത്തിന്റെ പ്രവര്‍ത്തനം നിലച്ചു.

Advertisment