Advertisment

1300 പേജുകളുള്ള കാക്കനാട്ട് കുടുംബചരിത്രം പ്രകാശനം 21-ന്

New Update

publive-image

Advertisment

തൊടുപുഴ: കാക്കനാട്ട് കുടുംബ ചരിത്രം ഡിസംബർ 21 നു മൈലക്കൊമ്പ്‌ സെന്റ് തോമസ് പള്ളിയിൽ വച്ച് പ്രകാശനം ചെയ്യും. തിങ്കളാഴ്ച രാവിലെ എട്ടിന് വിശുദ്ധ കുർബാന, തുടർന്ന് ചേരുന്ന യോഗത്തിൽ കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പ്രകാശനം നിർവഹിക്കും. സംയുക്ത കുടുംബ യോഗം പ്രസിഡന്റ് മവിൻ സി കാക്കനാട്ട്, സെക്രട്ടറി ജെയിംസ് മാത്യു, ഫാ .മാത്യു കാക്കനാട്ട് തുടങ്ങിയവർ പങ്കെടുക്കും.

സിജോ കലയന്താനിയാണ് കുടുംബ ചരിത്രം തയ്യാറാക്കിയത്. അയ്യായിരത്തിലധികം കുടുംബാംഗങ്ങളുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചു 1300 പേജുള്ള കുടുംബചരിത്രമാണ് പ്രകാശനം ചെയ്യുന്നത്.

കുടുംബ ചരിത്രങ്ങളിൽ പേജുകൾ കൂടുതലുള്ള പതിപ്പാണിത്. മുഴുവൻ പേജുകളും ആർട്ട് പേപ്പറിലാണ് തയാറാക്കിയിരിക്കുന്നത്. മൂന്നര വര്ഷം കൊണ്ടാണ് ഇത് തയ്യാറാക്കിയത്. കോട്ടയം, നാഗപ്പുഴ, ആയവന, നെല്ലിമറ്റം എന്നിവിടങ്ങളിലാണ് കുടുംബങ്ങൾ താമസിക്കുന്നത്. പീച്ചാട്ട്, കുറവക്കാട്ടു, മണിക്കുഴിയിൽ, തുരുത്തേൽ, മൂലേക്കുടിയിൽ, തൈമറ്റത്തിൽ, നീറനാൽ, കിഴക്കേടത്തു പുത്തൻപുരയിൽ, വാഴപ്പിള്ളിൽ, ഇടശ്ശേരിൽ, ചേരിക്കൽ, മുക്കാലിത്തറ, കോ ളച്ചേരിൽ, ഓണാട്ടു തുടങ്ങിയ കുടുംബങ്ങൾ ശാഖകളാണ്.

 

thodupuzha news
Advertisment