Advertisment

കക്ഷി അമ്മിണിപ്പിള്ളയുടെ ടീസറെത്തി

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം കക്ഷി അമ്മിണിപ്പിള്ളയുടെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. നവാഗതനായ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കക്ഷി: അമ്മിണിപ്പിള്ള. വക്കീലിന്റെ വേഷത്തിലാണ് ആസിഫ് ഈ ചിത്രത്തില്‍ എത്തുന്നത്. സനിലേഷ് ശിവന്റെതാണ് തിരക്കഥ. ചിത്രത്തില്‍ നായികയായി എത്തുന്നത് പുതുമുഖതാരമാണ്. സറാ ഫിലിംസിന്റെ ബാനറില്‍ റിജു രാജനാണ് ചിത്രം നിര്‍മിക്കുന്നത്. സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അശ്വതി മനോഹരനാണ് ചിത്രത്തിലെ നായിക.

https://www.facebook.com/ActorAsifAli/videos/228044958146564/

Advertisment