Advertisment

കക്ഷി: അമ്മിണിപ്പിള്ളയിലെ പുതിയ വീഡിയോ ഗാനം

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

നവാഗതനായ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രം കക്ഷി: അമ്മിണിപ്പിള്ളയിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. ഉയ്യാരം പയ്യാരം എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. മഞ്ജിത്തിന്റെ വരികള്‍ക്ക് സാമുവല്‍ എബിയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് സിയാവുള്‍ ആണ്.

https://www.youtube.com/watch?time_continue=5&v=kYDMYNYHMRE

ആസിഫ് അലിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വക്കീലിന്റെ വേഷത്തിലാണ് ആസിഫ് എത്തുന്നത്. ആസിഫ് അലിയുടെ നായികയായി അശ്വതി മനോഹരനാണ് എത്തുന്നത്. സനിലേഷ് ശിവനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സറാ ഫിലിംസിന്റെ ബാനറില്‍ റിജു രാജനാണ് ചിത്രം നിര്‍മിക്കുന്നത്.

Advertisment