Advertisment

കല(ആർട്ട്) കുവൈറ്റ് ' നിറം 2018' വിജയികള്‍ സമ്മാനങ്ങള്‍ ഏറ്റുവാങ്ങി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ്‌ : ശിശുദിനത്തോടനുബന്ധിച്ചു കുവൈറ്റിലെ ഇന്ത്യൻ സ്കൂൾ കുട്ടികള്ക്കായി നവംബർ 9-നു "നിറം 2018" എന്ന പേരിൽ അമേരിക്കൻ ടൂറിസ്റ്റർറുമായി സഹകരിച് കല(ആർട്ട്) കുവൈറ്റ് സംഘടിപ്പിച്ച ചിത്രരചന മത്സരത്തിലെ വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

ഡിസംബർ 7-നു വെള്ളിയാഴ്ച ഖൈത്താനിലെ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വെച്ച് ഉച്ചക്കുശേഷം 2:00ന് ആരംഭിച്ച ചടങ്ങു ഇന്ത്യൻ എംബസി കുവൈറ്റ് അറ്റാഷെ അനൂപ് സിംഗ് ഉത്ഘാടനം ചെയ്തു. കല(ആർട്ട്) കുവൈറ്റ് പ്രസിഡണ്ട് സാംകുട്ടി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സുനിൽ കുമാർ സ്വാഗത൦ പറഞ്ഞു.

publive-image

നിറം ജനറൽ കൺവീനർ മുകേഷ് വി പി റിപ്പോർട് അവതരിപ്പിച്ചു. മൂല്യനിർണ്ണയ വിശകലനം ജഡ്ജിങ് പാനൽ അംഗം ആര്ടിസ്റ് ശശികൃഷ്ണൻ അവതരിപ്പിച്ചു.

പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനത്തോടനുബന്ധിച് കുവൈറ്റിലെ ഇന്ത്യൻ സ്കൂൾ കുട്ടികള്ക്കായി കല(ആർട്ട്) കുവൈറ്റ് കഴിഞ്ഞ 14 വർഷമായി സങ്കടിപ്പിച്ചുവരുന്ന ഈ ചിത്രരചനാ മത്സരം പങ്കാളിത്തം കൊണ്ട് ജി സി സി യിലെ തന്നെ വലിയ പ്രോഗ്രാം ആക്കാൻ കഴിഞ്ഞതിലൂടെ കല(ആർട്ട്) കുവൈറ്റ് മാതൃകാപരവും അഭിനന്ദാർഹവും ആയ പ്രവർത്തനങ്ങൾ തന്നെയാണ് കുവൈറ്റിൽ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്ന് അനൂപ് സിംഗ് ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

publive-image

അമേരിക്കൻ ടൂറിസ്റ്റർ പ്രധിനിധി നൗഫൽ, യൂണിമണി എക്സ്ചേഞ്ച് മാനേജർ രഞ്ജിത്ത് പിള്ളൈ, ഫാബെർ കാസ്‌ലെ പ്രധിനിധി സതീശൻ, ഹെല്പ് കേരളാ ചെയർമാൻ ഡോ. അമീർ അഹ്മദ്, ഇന്ത്യൻസ് ഇൻ കുവൈറ്റ് ന്യൂസ് ചീഫ് സുനോജ് നമ്പ്യാർ ലോക കേരളസഭ അംഗം ബാബു ഫ്രാൻസിസ്, സാമൂഹ്യ പ്രവർത്തകരായ ജോയ് മുണ്ടക്കാടൻ, അനിയന്കുഞ്ഞു സാമുവേൽ, കല (ആര്ട്ട്) കുവൈറ്റ് ട്രഷറർ ജോണി, നിറം ജഡ്ജസ് ആയ ആര്ടിസ്റ്റ്സ് ഷമ്മി ജോണ്‍, ശശികൃഷ്ണൻ, നികേഷ്, സുനിൽ കുളനട കല (ആര്ട്ട്) കുവൈറ്റ് പ്രവർത്തക സമിതി അംഗങ്ങൾ ആയ ജെയ്സൺ ജോസഫ്, ഷമീർ, ഹസ്സൻ കോയ, ശിവകുമാർ, രതിദാസ്, രാഗേഷ്, എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.

publive-image

നിറം ജഡ്ജസ് മാരെയും കോംപയറിങ് നിർവഹിച്ച അൻസീൻ അയൂബ്, ജീവ്‌സ് എരിഞ്ചേരി എന്നിവരെയും ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു. സോവനീർ പ്രകാശനം ശ്രീ. നൗഫൽ ആദ്യ കോപ്പി ഹസ്സൻ കോയക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. ജെയ്സൺ ജോസഫ് നന്ദി പ്രകാശിപ്പിച്ചു.

ഓവറാൾ ചാമ്പ്യൻഷിപ്പ് ഒന്നാം സ്ഥാനം ഭാരതീയ വിദ്യാഭവൻ അബ്ബാസിയ, രണ്ടാം സ്ഥാനം ഫഹാഹീൽ അൽ വതനി ഇന്ത്യൻ പ്രൈവറ്റ് സ്കൂൾ, അഹ്മദി, മൂന്നാം സ്ഥാനം ലേണേഴ്‌സ് ഓൺ അക്കാദമി, അബ്ബാസിയ. കല(ആര്ട്ട്) കുവൈറ്റിന്റെ സ്ഥാപകാംഗവും ഉപദേഷ്ടാവും ആയിരുന്ന സി. ഭാസ്കരന്റെ സ്മരണക്കായി ഏർപ്പെടുത്തിയ സി. ഭാസ്കരൻ മെമ്മോറിയൽ ട്രോഫി ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച ഭാരതീയ വിദ്യാഭവൻ അബ്ബാസിയക്ക് ലഭിച്ചു.

ഗോകുൽ രാജ്, ജോഷ്വ വര്ഗീസ് മോൻസി, എം. ബി. ഷംറോസ് ഖാനും, സമാ സോയ റഹിമാൻ, സോയ ദീപക് കൽക്കർ, ശ്യാം (ഓപ്പൺ ക്യാൻവാസ്) എന്നിവർ ഒന്നാം സമ്മാനം നേടി.

publive-image

ഒന്നും രണ്ടും മൂന്നും സമ്മാനാര്ഹര്ക്കു മെഡലും മോമെന്റോയും സർട്ടിഫിക്കറ്റും അമേരിക്കൻ ടൂറിസ്റ്റർ സ്പോൺസർ ചെയ്ത ബാഗും കൂടാതെ ഒന്നാം സമ്മാനാര്ഹര്ക്കു മലബാർ ഗോൾഡ് സ്പോൺസർ ചെയ്ത സ്വർണ്ണനാണയവും ഉണ്ടായിരുന്നു.

മെറിറ്റ് പ്രൈസും കണ്സോലേഷൻ പ്രൈസും ലഭിച്ചവർക്ക് മോമെന്റോയും സർട്ടിഫിക്കറ്റും അമേരിക്കൻ ടൂറിസ്റ്റർ സ്പോൺസർ ചെയ്ത ഫുട്ബോളും ഉണ്ടായിരുന്നു. വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നായി 5 ഗ്രൂപ്പ്പുകളിലായി 2400-ൽ അധികം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ 5- ഒന്നാം സമ്മാനവും 7- രണ്ടാം സമ്മാനവും 10- മൂന്നാം സമ്മാനവും കൂടാതെ 59 പേർക്ക് മെറിറ്റ് പ്രൈസും 201 പേർക്ക് പ്രോത്സാഹന സമ്മാനവും നൽകി.

kala kuwait
Advertisment