Advertisment

കല കുവൈറ്റ് 'മഴവില്ല് 2018': ചിത്രരചന മത്സര വിജയികളെ പ്രഖ്യാപിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് ശിശുദിനത്തിന്റെ ഭാഗമായി കുവൈറ്റിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്കായി സംഘടിപ്പിച്ച മഴവില്ല് 2018 ചിത്ര രചന മത്സര വിജയികളെ പ്രഖ്യാപിച്ചു. നവംബര്‍ 30 ന് ഖൈത്താൻ കാർമൽ സ്‌കൂളില്‍ വെച്ച് നടന്ന മത്സരങ്ങളില്‍ സീനിയര്‍ വിഭാഗത്തില്‍ നന്ദകൃഷ്ണൻ മുകുന്ദൻ (ഭവൻസ് സ്‌കൂൾ), ജൂനിയര്‍ വിഭാഗത്തില്‍ മരിയ മാർട്ടിൻ (ലേണേഴ്സ് അക്കാദമി), സബ് ജൂനിയര്‍ വിഭാഗത്തില്‍ ഫാത്തിമ സിദ്ദിക്ക് (യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ), കിന്റര്‍ഗാര്‍ഡന്‍ വിഭാഗത്തില്‍ അക്ഷയ ശ്രീരാം (ഭവൻസ് സ്‌കൂൾ) എന്നിവര്‍ വ്യക്തിഗത സ്വര്‍ണ്ണമെഡല്‍ ജേതാക്കളായി.

Advertisment

publive-image

സീനിയര്‍ വിഭാഗത്തില്‍ യദുകൃഷ്ണൻ മുകുന്ദന്‍ (ഭാവന്‍സ്) രണ്ടാം സ്ഥാനവും, ഫെഡോറ കരോൾ മെൻസസ് (കാർമൽ സ്‌കൂൾ), അപർണ സുധീർ നായർ (ഭവൻസ്), ദിയ മറിയം ജോൺ (ഭവൻസ്) എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയര്‍ വിഭാഗത്തില്‍ ഷംറോസ് ഖാനും (ഇന്ത്യ ഇന്റർനാഷണൽ), നിവേദ ജിജു (ഗൾഫ് ഇന്ത്യൻ) എന്നിവർ രണ്ടാം സ്ഥാനവും, ലക്ഷ്മി നന്ദ മധുസൂദനൻ (ഭവൻസ്), നേഹ നവാസ് (ഇന്ത്യൻ സെൻട്രൽ സ്‌കൂൾ) എന്നിവർ മൂന്നാം സ്ഥാനവും നേടി. സബ് ജൂനിയര്‍ വിഭാഗത്തില്‍ ജെസ്സീക്ക ആൻ ടിജു (ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂൾ), ആയത് അമൻ പാൽ (ഭവൻസ്), റീൻ മേരി ജോൺ (ഭവൻസ്) എന്നിവർ രണ്ടാം സ്ഥാനവും ക്രിസ്റ്റി ബൈജു (ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂൾ), പ്രിതിക അനൂപ് (ഭവൻസ്) എന്നിവർ മൂന്നാം സ്ഥാനവും നേടിയപ്പോള്‍ കിന്റര്‍ഗാര്‍ഡന്‍ വിഭാഗത്തില്‍ ഇഷാൽ സിനാൻ (സ്മാർട്ട് ഇന്ത്യൻ സ്‌കൂൾ) രണ്ടാം സ്ഥാനവും, സൈമൺ പെഡ്രോ (സ്മാര്‍ട്ട് ഇന്ത്യന്‍ സ്‌കൂള്‍), ആൻ സൂസൻ മജു (ഭവൻസ്) എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കൂടാതെ ഓരോ വിഭാഗങ്ങളിലേയും മികച്ച രചനകള്‍ക്കുള്ള സമ്മാനങ്ങളും ഇതിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ കല കുവൈറ്റ് വെബ്സൈറ്റില്‍ (www.kalakuwait.com) ലഭ്യമാണ്.

Advertisment