Advertisment

സ്​റ്റീഫൻ ഹോക്കിൻസി​െൻറ നിര്യാണത്തിൽ കല കുവൈത്ത്​ അനുശോചനം രേഖപ്പെടുത്തി

New Update

കുവൈത്ത്​ സിറ്റി: സ്​റ്റീഫൻ ഹോക്കിൻസി​െൻറ നിര്യാണത്തിൽ കല കുവൈത്ത്​ അനുശോചനം രേഖപ്പെടുത്തി. വിഖ്യാത ഭൗതിക ശാസ്ത്രഞ്ജനും അസാമാന്യ വ്യക്തിത്വത്തിനുടമയുമായിരുന്ന അദ്ദേഹം തമോഗർത്തങ്ങളെക്കുറിച്ചുള്ള പഠനങ്ങളിലൂടെയും പ്രപഞ്ചോൽപത്തിയെക്കുറിച്ച് സമഗ്രമായ സിദ്ധാന്തം ആവിഷ്കരിച്ചും ശ്രദ്ധേയനായി.

Advertisment

publive-image

അദ്ദേഹം മുന്നോട്ടുവെച്ച പല ഭൗതികശാസ്ത്രസിദ്ധാന്തങ്ങളും ശാസ്ത്രത്തെ സ്വന്തംകാലില്‍ നില്‍ക്കാന്‍ പ്രാപ്തമാക്കി. ആൽബർട്ട് ഐൻസ്​റ്റീന്​ ശേഷം ലോകത്തെ ഏറ്റവും പ്രഗൽഭമായ മസ്തിഷ്കത്തി​െൻറ ഉടമയെന്നാണ് സ്​റ്റീഫൻ ഹോക്കിൻസ് അറിയപ്പെടുന്നത്. 60 വര്‍ഷങ്ങളായി ശരീരം തളര്‍ന്ന അവസ്ഥയില്‍ ജീവിച്ചാണ് അദ്ദേഹം ശാസ്ത്ര സംഭാവനകള്‍ ഏറെയും നല്‍കിയത്.

പൊതുവിഷയങ്ങളിലും ശക്തമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്താറുള്ള അദ്ദേഹം, പാരീസ് ഉടമ്പടിയിൽനിന്ന് പിന്മാറാനുള്ള അമേരിക്കന്‍ പ്രസിഡൻറ്​ ഡോണാള്‍ഡ് ട്രംപി​െൻറ തീരുമാനത്തെ ശക്തമായി എതിർത്തിരുന്നു. ട്രംപി​െൻറ പരിസ്ഥിതി നയങ്ങൾ കടുത്ത സാഹചര്യത്തിലേക്ക് ലോകത്തെ നയിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

kuwait
Advertisment