Advertisment

എസ്‌.പി.ബിക്ക്‌ കല കുവൈറ്റിന്റെ ആദരാഞ്ജലികൾ

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനും തികഞ്ഞ മനുഷ്യ സ്നേഹിയുമായിരുന്ന എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി.

കോവിഡ്‌ ബാധിച്ച്‌ ചെന്നൈ എംജിഎം ഹെൽത്ത്‌ കെയറിൽ ചികിൽസയിലായിരുന്ന അദ്ദേഹം ഇന്ന്‌ ഉച്ചയോടെയാണു അന്ത്യശ്വാസം വലിച്ചത്‌. 74 വയസായിരുന്നു. ഗായകന്‍, സംഗീത സംവിധായകന്‍, നടന്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളില്‍ ബഹുമുഖ പ്രതിഭയാണ് എസ്.പി.ബി. അരനൂറ്റാണ്ടിലേറെ നീണ്ട സംഗീത ജീവിതത്തിൽ പതിനാറ്‌ ഭാഷകളിലായി 40,000ത്തിലധികം ഗാനങ്ങൾ പാടിയ എസ്‌.പി.ബി നിരവധി റെക്കോർഡുകളും സ്വന്തമാക്കി.

ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്ത പിന്നണി ഗായകനെന്ന ഗിന്നസ് റെക്കോർഡാണു അതിൽ പ്രധാനം. മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്തും നിരവധി ഗാനങ്ങൾ ആലപിച്ച അദ്ദേഹം മലയാളികളുടെയും പ്രിയങ്കരനായ ഗായകനായിരുന്നു.

6 തവണ ദേശീയ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്‌. 2011 ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. കലാരംഗത്ത് ഇനിയുമൊട്ടേറെ സംഭാവനകൾ അദ്ദേഹത്തിനു നൽകാനുണ്ടായിരുന്നു.

അദ്ദേഹത്തിന്റെ വിയോഗത്തിൽ സുഹൃത്തുക്കളുടെയും ബന്ധുമിത്രാദികളുടെയും സഹപ്രവർത്തകരുടെയൊപ്പം വേദനയിൽ പങ്കുചേരുന്നു എന്ന് കല കുവൈറ്റ് പ്രസിഡണ്ട് ജ്യോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സി.കെ നൗഷാദ് എന്നിവർ അനുശോചന സന്ദേശത്തിലൂടെ പറഞ്ഞു.

spb death
Advertisment