Advertisment

കല കുവൈറ്റ് മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു

New Update

കുവൈറ്റ് സിറ്റി: കല കുവൈറ്റ് 40-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഫഹാഹീൽ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു. ഷിഫ അൽ ജസീറ ഹോസ്പിറ്റലിൽ വച്ച് നടന്ന മെഡിക്കൽ ക്യാമ്പിന്റെ ഉത്ഘാടനം ബഹുമാനപ്പെട്ട എംഎല്‍എ എ.എൻ.ഷംസീർ നിർവഹിച്ചു.

Advertisment

publive-image

മേഖലാ പ്രസിഡന്റ് അനൂപ് മങ്ങാട്ട് അധ്യക്ഷനായ ചടങ്ങിൽ, കല കുവൈറ്റ് പ്രസിഡണ്ട് ആർ.നാഗനാഥൻ, ജനറൽ സെക്രട്ടറി സജി തോമസ് മാത്യു, പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ എൻ.അജിത്കുമാർ ,കല കുവൈറ്റ് വൈസ് പ്രസിഡണ്ട് പ്രസിദ് കരുണാകരൻ തുടങ്ങിയവർ സംസാരിച്ചു. മേഖലാ സെക്രട്ടറി രവീന്ദ്രൻ പിള്ള സ്വാഗതം പറഞ്ഞു.

മംഗഫ് കല സെന്ററിൽ ബ്രിട്ടീഷ് & ജർമ്മൻ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ നടത്തിയ മെഡിക്കൽ ക്യാമ്പ് കല കുവൈറ്റ് പ്രസിഡന്റ് ആർ.നാഗനാഥൻ ഉൽഘാടനം ചെയ്തു. മെഡിക്കൽ ക്യമ്പിനൊപ്പം വനിതകൾക്കായ് ക്യാൻസർ ബോധവത്കരണ ക്ലാസ്സും ഉണ്ടായിരുന്നു.

ഫഹാഹീൽ മേഖല പ്രസിഡന്റ് അനൂപ് മങ്ങാട്ടിന്റെ അദ്ധ്യക്ഷതയിൽ നടന്ന ക്യാമ്പിന് മേഖല സെക്രട്ടറി രവീന്ദ്രൻ പിള്ള സ്വാഗതം പറഞ്ഞു. ബ്രിട്ടീഷ് മെഡിക്കൽ സെന്റർ ,മാർക്കറ്റിംഗ് മാനേജർ നിധി സുനീഷ് ,കല കുവൈറ്റ് വൈസ് പ്രസിഡന്റ് പ്രസിദ് കരുണാകരൻ , കല കുവൈറ്റ് സാമൂഹിക വിഭാഗം സെക്രട്ടറി ജിജി ജോർജ്, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ,മേഖല എക്സിക്യുട്ടീവ് അംഗങ്ങൾ , എന്നിവർ പങ്കെടുത്തു. കല കുവൈറ്റ് മേഖല എക്സിക്യൂട്ടീവ് അംഗം തോമസ് എബ്രഹാം നന്ദിപറഞ്ഞു.

KRH കമ്പനി തൊഴിലാളികൾക്കായി KRH ക്യാമ്പിൽ വെച്ച് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് കല കുവൈറ്റ് പ്രസിഡന്റ് ആർ.നാഗനാഥൻ ഉൽഘാടനം ചെയ്തു. മേഖല പ്രസിഡന്റ് അനൂപ് മങ്ങാട്ടിന്റെ അദ്ധ്യക്ഷത വഹിച്ചു.

മംഗഫ് ബി യൂണിറ്റ് കൺവീനർ പ്രദീഷ്, അംഗഫ് സി യൂണിറ്റ് ആക്ടിങ് കൺവീനർ സനൽ എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി രവീന്ദ്രൻ പിള്ള സ്വാഗതവും, മേഖലാ എക്സിക്യൂട്ടീവ് അംഗം സുകുമാരൻ നന്ദിയും രേഖപ്പെടുത്തി.

ജനറൽ ഫിസിഷൻ ,ഗൈനക്കോളജി ,നേത്ര പരിശോധന, ബ്ലഡ് ഷുഗർ ,BP ചെക്കപ്പ് തുടങ്ങി വിവിധ വിഭാഗങ്ങളിലായുള്ള ഡോക്ടർമാരുടേയും, പാരാമെഡിക്കൽ സ്റ്റാഫുകളുടേയും സേവനം മെഡിക്കൽ ക്യാമ്പുകളിൽ ലഭ്യമായി. ഫഹാഹീൽ മേഖലയിലെ നൂറുകണക്കിന് സാധാരണ തൊഴിലാളികൾ മെഡിക്കൽ ക്യാമ്പുകൾ പ്രയോജനപ്പെടുത്തി.

kuwait
Advertisment