Advertisment

കുവൈറ്റ് ഇന്ത്യന്‍ പ്രവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി കല (ആർട്ട്) കുവൈറ്റ് പ്രതിനിധികൾ അംബാസഡറെ സന്ദര്‍ശിച്ചു

New Update

publive-image

Advertisment

കുവൈറ്റ്‌ : കല (ആർട്ട്) കുവൈറ്റ് പ്രതിനിധികൾ ബഹുമാന്യ ഇന്ത്യൻ അംബാസഡർ കെ. ജീവ സാഗറെ എംബസ്സിയിൽ സന്ദർശിച്ചു കൂടിക്കാഴ്ച നടത്തി. പ്രതിനിധികൾ കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന്റേതായ വിവിധപ്രശ്നങ്ങളും ആശങ്കകളും അംബാസഡറെ ധരിപ്പിച്ചു.

സാധ്യമായ വിഷയങ്ങൾ അനുഭാവപൂർണ്ണം പരിഗണിക്കാ മെന്നും ഇന്ത്യൻ സമൂഹം നേരിടുന്ന പ്രശ്നങ്ങൾ എംബസ്സിയുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും മറ്റും കുവൈറ്റിലെ സാമൂഹ്യ സംഘടനകൾ കാണിക്കുന്ന പ്രതിബദ്ധത അഭിനന്ദനാർഹമാണെന്നും അംബാസഡർ അഭിപ്രായപ്പെട്ടു.

കല (ആർട്ട്) കുവൈറ്റിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും , വരുന്ന നവംബർ 9 - ന് വെള്ളിയാഴ്ച ഖൈത്താനിലെ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ സംഘടിപ്പിച്ചിരിക്കുന്ന ശിശുദിന പരിപാടിയായ ചിത്രരചനാ മത്സരം, നിറം - 2018 ന്റെ പ്രവർത്തനങ്ങളെക്കുറിച്ചും സംഘം അംബാസഡറെ ധരിപ്പിക്കുകയും പരിപാടിയിലേക്ക് മുഖ്യാതിഥിയായി അദ്ദേഹത്തെ ആദരപൂർവം ക്ഷണിക്കുകയും ചെയ്തു.

നിറം ചിത്ര രചന മത്സരത്തിന്റെ 14 ആം വാർഷികമാണ് , സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ പ്രധാന മന്ത്രിയായിരുന്ന, കുട്ടികളുടെ "ചാച്ചാജി" എന്ന് വിളിക്കുന്ന പണ്ഡിറ്റ് ജവാഹർലാൽ നെഹ്രുവിന്റെ ഓർമക്കായി , അദ്ദേഹത്തിന്റെ ജന്മദിനമായ, ശിശുദിനത്തിൽ സംഘടിപ്പിച്ചിരിക്കുന്നത്. നാല് വ്യത്യസ്ത ഗ്രൂപ്പുകളിലായിട്ടാണ് മത്സരം നടക്കുന്നത്. മുതിർന്നവർക്കും "ഓപ്പൺ ക്യാൻവാസ് പെയിന്റിംഗ് " മത്സരത്തിൽ പങ്കെടുക്കാനും , സമ്മാനം നേടാനുമുള്ള അവസരം ഒരുക്കിയിട്ടുണ്ട്

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈനിൽ രജിസ്റ്റർ ചെയ്യുവാനുള്ള സൗകര്യം നവംബർ 6 വരെ ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www.kalakuwait.net എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

കല (ആർട്ട്) കുവൈറ്റ് - പ്രസിഡന്റ് സാംകുട്ടി തോമസ് , ജനറൽ സെക്രട്ടറി സുനിൽ കുമാർ ജെയ്സൺ ജോസഫ്, കൾച്ചറൽ സെക്രട്ടറി , പബ്ലിക് റിലേഷൻ സെക്രട്ടറി ഹസ്സൻ കോയ എന്നിവരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.

kala kuwait
Advertisment