Advertisment

വനിത മതിലിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കല കുവൈറ്റ് അബ്ബാസിയ മേഖലാ സമ്മേളനം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് സിറ്റി: ജനുവരി ഒന്നിന് നടക്കുന്ന വനിത മതിലിന് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അബ്ബാസിയ മേഖലാ സമ്മേളനം ഐക്യദാർഡ്യം പ്രഖ്യാപിച്ചു. ഉമ്പായി നഗറിൽ (ഓക്സ്ഫോർഡ് പാക്കിസ്ഥാൻ സ്കൂൾ )വച്ച് നടന്ന സമ്മേളനം ലോക കേരള സഭാംഗവും, ക്ഷേമനിധി ഡയറക്ടർ ബോർഡംഗവുമായ എൻ.അജിത് കുമാർ ഉദ്‌ഘാടനം ചെയ്തു. മേഖലയിലെ കലാകാരന്മാർ അവതരിപ്പിച്ച സ്വാഗത ഗാനത്തോടെയും, വനിതാവേദി ഫർവാനിയ യൂണിറ്റിന്റെ പ്രളയ ദൃശ്യാവിഷകരണത്തോടെയും ആരംഭിച്ച സമ്മേളനത്തിന് സ്വാഗതസംഘം കൺവീനർ സണ്ണി ശൈലേഷ് സ്വാഗതം പറഞ്ഞു.

Advertisment

publive-image

ശിവൻകുട്ടി, ടി കെ സൈജു, ഷിനി റോബർട്ട് എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തിൽ മേഖല ആക്ടിങ് സെക്രട്ടറി സി.കെ.നൗഷാദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കല കുവൈറ്റ് ജനറൽ സെക്രട്ടറി സജി തോമസ് മാത്യു സംഘടനാ റിപ്പോർട്ടും, കേന്ദ്ര കമ്മറ്റിഅംഗം മൈക്കിൾ ജോൺസൺ കഴിഞ്ഞ ഒരു വർഷത്തെ സാമ്പത്തിക റിപ്പോർട്ടിന്റെ സംഗ്രഹവും അവതരിപ്പിച്ചു. 278 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്.

വിശദമായ ചർച്ചകൾക്കും മറുപടികൾക്കും ശേഷം സമ്മേളനം റിപ്പോർട്ട് അംഗീകരിച്ചു. ചർച്ചകൾക്ക് കല കുവൈറ്റ് ജനറൽ സെക്രട്ടറി സജി തോമസ് മാത്യു, മേഖല ആക്ടിങ് സെക്രട്ടറി നൗഷാദ് സി കെ എന്നിവർ മറുപടി നൽകി. പുതിയ പ്രവർത്തന വർഷത്തെ മേഖല എക്സിക്യൂട്ടീവ് അംഗങ്ങളെ സമ്മേളനം തിരഞ്ഞെടുത്തു. മേഖല കമ്മിറ്റി ആദ്യ യോഗം ചേർന്നു മേഖല പ്രസിഡന്റായി ശിവൻകുട്ടിയെയും, മേഖല സെക്രട്ടറിയായി ഷൈമേഷിനെയും തിരഞ്ഞെടുത്തു. ജനുവരി 18ന് നടക്കുന്ന കല കുവൈറ്റിന്റെ 40മത് വാർഷിക സമ്മേളനത്തിൽ പങ്കെടുക്കേണ്ട പ്രതിനിധികളുടെ പാനൽ കായിക വിഭാഗം സെക്രട്ടറി നവീൻ അവതരിപ്പിച്ചു.

കേരളത്തെ പിന്നോട്ട് നയിക്കുന്ന മത തീവ്രവാദ ഇല്ലായ്മ ചെയ്യുവാൻ ഒന്നിക്കുക, കണ്ണൂർ എയർപോർട്ടിലേക്ക് കുവൈറ്റിൽ നിന്നും ഫ്ലൈറ്റ് സർവീസ് ആരംഭിക്കുക, എയർപോർട്ട് സ്വകാര്യ വത്കരണത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറുക, പ്രവാസി ക്ഷേമനിധി പദ്ധതിയുടെ വരി സംഖ്യ കാലയളവ് പുന പരിശോധിക്കുക, ഹൈസ്ക്കൂൾ തലം മുതൽ ഭരണ ഘടനയുടെ അടിസ്ഥാന തത്വങൾ പാഠ്യ പദ്ധതിയിൽ ഉൾപെടുത്തുക, കുവൈറ്റിലെ ഇന്ത്യൻ സ്ക്കൂളുകളിൽ മലയാളം പാഠ്യ പദ്ധതി ഉൾപെടുത്തുക, നുണ പ്രചരണം നടത്തുന്ന മാധ്യമങ്ങൾക്കെതിരെ നടപടി എടുക്കുക തുടങ്ങി വിവിധ വിഷയങ്ങളിലുള്ള പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.

കല കുവൈറ്റ് പ്രസിഡന്റ് ആർ.നാഗനാഥൻ, ട്രഷറർ രമേഷ് കണ്ണപുരം , സാമൂഹിക വിഭാഗം സെക്രട്ടറി ജിജി ജോർജ്, കേന്ദ്ര കമ്മിറ്റിയങ്ങളായ മാത്യു, നിസാർ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച്‌ സംസാരിച്ചു. വിജീഷ് യു പി , അഖിൽ അശോകൻ, ബാബു വാഴക്കാടൻ (രജിസ്ട്രഷൻ), അഭിലാഷ് , സൂരജ്, ശൈമേഷ് (മിനുട്‌സ്), മനു ഇ.തോമസ് , സലിം രാജ് , രാജേഷ് എം.എടാട്ട് (ക്രെഡൻഷ്യൽ), നിഖിൽ, ദിലിൻ, അജിത് (പ്രമേയം),ശ്രീജിത്ത് (വളണ്ടിയർ),സജീവൻ പി പി (ഭക്ഷണം), ശൈമേഷ് (സ്റ്റേജ് ), കിരൺ , രാജേഷ് കെ എം (പ്രചാരണം) എന്നിവരുൾപ്പെട്ട വിവിധ സബ്കമ്മറ്റികൾ സമ്മേളനത്തിന്റെ ഭാഗമായി പ്രവർത്തിച്ചു. ശ്രീജിത്ത് അനുശോചന പ്രമേയവും, മനു ഇ.തോമസ് ക്രെഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. സമ്മേളനത്തിന് പുതിയതായി തിരഞ്ഞെടുത്ത സെക്രട്ടറി ഷൈമേഷ് നന്ദി രേഖപ്പെടുത്തി.

kuwait
Advertisment