Advertisment

324 യാത്രക്കാരുമായി കല കുവൈറ്റിന്റെ നാലാമത്തെ ചാർട്ടേഡ് വിമാനം കൊച്ചിയിലേക്ക് പറന്നു. മുഴുവൻ യാത്രക്കാർക്കും പിപിഇ കിറ്റ് സൗജന്യമായി നൽകി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് ചാർട്ട്‌ ചെയ്ത നാലാമത്തെ വിമാനം കുവൈത്തിൽ നിന്നും ഇന്ന് (30 /06/2020) വൈകുന്നേരം 4:15നു കൊച്ചിയിലേക്ക് പുറപ്പെട്ടു. 322 പേരും 02 കൈക്കുഞ്ഞുങ്ങളും ഉൾപ്പെടെ 324 യാത്രക്കാരാണ് നാലാമത്തെ വിമാനത്തിൽ നാട്ടിലേക്ക് പുറപ്പെട്ടത്.

Advertisment

publive-image

സംസ്ഥാന സർക്കാർ നിഷ്ക്കർഷിച്ച പ്രകാരം മുഴുവൻ യാത്രക്കാർക്കും കല കുവൈറ്റ് പിപിഇ കിറ്റ് സൗജന്യമായി നൽകി. ഇതോടെ കല ചാർട്ട് ചെയ്‌ത നാല് വിമാനങ്ങളിലായി ഇതുവരെ 1310 പേർ നാട്ടിലേക്ക് പോയിട്ടുണ്ട്‌.

യാത്രക്കാർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്‌തു കൊടുക്കുന്നതിനായി കല കുവൈറ്റിന്റെ നേതൃത്വത്തിൽ വളണ്ടിയർമാരുടെ സേവനം എയർപ്പോർട്ടിൽ ലഭ്യമാക്കിയിരുന്നു. ചാർട്ടേഡ് വിമാന സർവീസിനായുള്ള പ്രവർത്തനങ്ങളിൽ സഹകരിച്ച കുവൈറ്റ് എയർവേസ് അധികൃതർ.

ഇന്ത്യൻ എംബസ്സി ഉൾപ്പെടെയുള്ളവർക്ക് നന്ദി അറിയിക്കുന്നതായും പ്രവാസി സമൂഹത്തിനു ഗുണകരമാകുന്ന ഇത്തരം സാമൂഹ്യ പ്രവർത്തനങ്ങൾ ഇനിയും തുടരുമെന്നും കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സി.കെ നൗഷാദ് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

kala kuwait
Advertisment