Advertisment

സുനിതയ്ക്ക്‌ കൈത്താങ്ങായി‌ കല കുവൈറ്റ്‌

New Update

കുവൈറ്റ് സിറ്റി: തൃശൂർ പറക്കാട്‌ സ്വദേശിനി സുനിതയ്ക്ക്‌ നാട്ടിലേക്ക്‌ മടങ്ങാൻ സഹായ ഹസ്തവുമായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ,കല കുവൈറ്റ്‌. ഹൃദയവാൽവിന് അസുഖം ബാധിച്ച്‌ കഴിഞ്ഞ ദിവസം മരണപ്പെട്ട മകൾ അളകനന്ദയെ ഒരു നോക്ക്‌ കാണാൻ കഴിയാതെ കുവൈറ്റിൽ കുടുങ്ങിപ്പോയ സുനിതയുടെ വിഷയം കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ വന്നിരുന്നു.

ഇന്ത്യൻ എംബസിയുടെ നിർദ്ദേശത്തെ തുടർന്ന് കല കുവൈറ്റ്, സാന്ത്വനം കുവൈറ്റുമായ് ചേർന്ന് നാട്ടിലേക്ക് മടങ്ങുവാൻ സുനിതയ്ക്കും, കൂടെ യാത്ര ചെയ്യുന്ന ജിൻസിക്കും ടിക്കറ്റുകൾ‌ നൽകി. തൊഴിൽ ചൂഷണത്തിനിരയായ സുനിതയ്ക്ക്‌ പാസ്പോർട്ട്‌ കൈവശമില്ലാതിരുന്നതാണ് നാട്ടിലേക്ക്‌ മടങ്ങാൻ തടസമായത്‌.

മകൾക്ക്‌ അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് പൊതുമാപ്പ്‌ വഴി നാട്ടിലേക്ക്‌ പോകുവാൻ ഔട്ട്പാസ്‌ എടുത്തെങ്കിലും പൊതുമാപ്പ്‌ കാലാവധി അവസാനിച്ചിരുന്നു. ഇതിനിടയിലാണ് മകളുടെ മരണം സംഭവിച്ചത്. ഇന്ത്യൻ എംബസ്സിയുടെ അടിയന്തിര ഇടപെടലുകളുടെ ഭാഗമായി ഇന്ന് ഉച്ചയോടെ നാട്ടിലേക്ക്‌ പോകുന്നതിനാവിശ്യമായ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു. കല കുവൈറ്റ് ഭാരവാഹികൾ എയർപ്പോർട്ടിലെത്തി രണ്ടുപേർക്കുമുള്ള ടിക്കറ്റുകൾ കൈമാറി. വൈകുന്നേരത്തെ ജസീറ എയർവേസിൽ രണ്ടുപേരും നാട്ടിലേക്ക് തിരിച്ചു.

kala kuwait
Advertisment