Advertisment

കല കുവൈറ്റ് ചാർട്ടേഡ് വിമാനം ജൂൺ 12-ന് കൊച്ചിയിലേക്ക്

New Update

കുവൈറ്റ് സിറ്റി: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുവൈറ്റിൽ നിന്നും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസി മലയാളികൾക്കായി കേരള ആർട്ട് ലവേഴ്സ്‌ അസോസിയേഷൻ, കല കുവൈറ്റ് ഏർപ്പെടുത്തിയ ചാർട്ടേഡ് വിമാനം ജൂൺ-12 ന് കൊച്ചിയിലേക്ക് തിരിക്കും. കുവൈറ്റ് എയർവേസുമായി സഹകരിച്ച് പ്രത്യേകം ചാർട്ട് ചെയ്ത വിമാന സർവീസാണ് ഇതുമായി ബന്ധപ്പെട്ട് ഒരുക്കിയിരിക്കുന്നത്.

Advertisment

publive-image

 

വിമാന സർവീസ്സിനാവശ്യമായുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനുമതികൾ ഇതിനകം തന്നെ ലഭ്യമായിക്കഴിഞ്ഞിട്ടുണ്ട്. രോഗികൾ, ഗർഭിണികൾ, പ്രായമായവർ, ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവർ, സന്ദർശക വിസയിൽ വന്ന് നാട്ടിലേക്ക് മടങ്ങാൻ കഴിയാതിരുന്നവർ, വിവിധ പരീക്ഷകൾക്കായി നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്ന വിദ്യാർത്ഥികൾ തുടങ്ങി നിരവധിയാളുകളാണ് രാജ്യാന്തര സർവീസുകൾ മുടങ്ങിയതിന്റെ ഭാഗമായി കുവൈറ്റിൽ കുടുങ്ങിയിരിക്കുന്നത്.

വന്ദേഭാരത് മിഷന്റെ ഭാഗമായി ഇന്ത്യാ ഗവണ്മെന്റ് ഏർപ്പെടുത്തിയിട്ടുള്ള വിമാന സർവ്വീസുകളുടെ അപര്യാപ്തത മൂലം നിരവധിയാളുകൾ നാട്ടിലേക്ക് മടങ്ങുവാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് കല കുവൈറ്റിന്റെ നേതൃത്വത്തിൽ ചാർട്ടേഡ് വിമാനത്തിനായി ശ്രമിച്ചതെന്നും, കൂടുതൽ ആളുകളെ നാട്ടിലെത്തിക്കുന്നതിനായി കൂടുതൽ വിമാനങ്ങൾക്കായുള്ള ശ്രമങ്ങൾ ഇനിയും തുടരുമെന്നും കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സി.കെ നൗഷാദ് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

--

kala kuwait
Advertisment