Advertisment

ടോമിൻ പി ജോണിന് കല രത്ന അവാർഡ്

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

തൊടുപുഴ: ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ഡോ. അംബേദ്‌കർ കല രത്ന പുരസ്ക്കാരം 2020 ന് മുതലക്കോടം പാറത്തലക്കൽ ടോമിൻ പി ജോൺ അർഹനായി. മലപ്പുറത്ത് നടന്ന ചടങ്ങിൽ കെഎൻഎ ഖാദർ എംഎൽഎയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.

സംഗീത രംഗത്ത് ജില്ലാ-സംസ്ഥാന തലങ്ങളിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ടോമിൻ, തൊടുപുഴ ന്യൂമാൻ കോളേജ് മുൻ ആർട്സ് ക്ലബ് സെക്രട്ടറിയാണ്. കലാരംഗത്തെ മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരമായാണ് പുരസ്‌കാരം. മുതലക്കോടം പാറത്തലയ്‌ക്കൽ ജോണി-ജെസ്സി ദമ്പതികളുടെ മകനാണ്. ആൽവിൻ പി ജോൺ സഹോദരനാണ്.

thodupuzha news
Advertisment