Advertisment

അകാലത്തിൽ വിടപറഞ്ഞ പ്രിയ താരം കലാഭവൻ മണിക്ക് ഇന്ന് 50ാം പിറന്നാൾ,  ഓർമകളുമായി മാഷപ്പ് വിഡിയോ

author-image
ഫിലിം ഡസ്ക്
New Update

അകാലത്തിൽ വിടപറഞ്ഞ മലയാളികളുടെ പ്രിയ താരം കലാഭവൻ മണിയുടെ അമ്പതാം ജന്മദിനമാണ് ഇന്ന്. അഞ്ചു വർഷത്തെ വേർപാടിനിടയിൽ ഇന്നും മലയാളത്തിന്റെ പ്രിയപ്പെട്ടവനായി തുടരുകയാണ് മണി.

Advertisment

publive-image

ഇപ്പോൾ ഇതാ മലയാളത്തിന്റെ കറുത്ത മുത്തിന് ആദരവ് അർപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഓർമദിനത്തിൽ മാഷപ്പ് വിഡിയോയുമായി എത്തുകയാണ് ലിന്റോ കുര്യൻ.

മണിയുടെ കലാ ജീവിതത്തിലെ ആദ്യഘട്ടം മുതൽ ജീവിതാവസാനം വരെയുള്ള നിമിഷങ്ങൾ മാഷപ്പിൽ നിറഞ്ഞു നിൽക്കുന്നു.

കൊമേഡിയനായും വില്ലനായും നായകനായും പകർന്നാടിയ കഥാപാത്രങ്ങളെല്ലാം വിഡിയോയിൽ മിന്നിമറയുന്നുണ്ട്. ആറു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ സിനിമ പ്രേമികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തുന്നതാണ്.

kalabhavan mani kalabhavan mani birthday
Advertisment