Advertisment

കലാക്ഷേത്രയുടെ “പാടാം നമുക്ക് പാടാം”വൻ വിജയത്തിലേക്ക്…

author-image
ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update

publive-image

Advertisment

ഫീനിക്സ്: കോവിഡെന്ന മഹാമാരി മൂലം ദൈനംദിന ജീവിതം ബുദ്ധിമുട്ടികളിലൂടെ കടന്നു പോകുമ്പോൾ ഒരു ഉണർത്തുപാട്ടായി വന്ന സംഗീത പരിപാടി “പാടാം നമുക്ക് പാടാം” അമേരിക്കയിൽ മികച്ച പ്രേക്ഷക പ്രതികരണവുമായി തരംഗമാവുകയാണ്.

എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം ഫേസ്ബുക്കിൽ തത്സമയം നടന്നു വരുന്ന ഈ സംഗീത

പരിപാടി ലോകമെമ്പാടുമുള്ള ഒട്ടനവധി സംഗീത പ്രേമികളാണ് ആസ്വാദകരായിട്ടുള്ളത്

കലാകാരന്മാരുടെ ഉന്നമനത്തിനും അതിലൂടെ കേരളത്തിന്റെ കലയും സാഹിത്യവും സാംസ്‌കാരിക പൗരാണിക പൈതൃകവും പുതു തലമുറയ്ക്ക് പകർന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെ വളരെ മികച്ച രീതിയിൽ സുസ്ത്യർഹമായ സേവനം നടത്തിവരുന്ന പ്രമുഖ പ്രവാസി സഘടനയായ “കലാക്ഷേത്ര യുഎസ്എ” യാണ് ഈ പരിപാടിയുടെ പ്രായോജകർ.

കലാകാരന്മാർക്ക് ഒരു കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ സന്നദ്ധ

സംഘടന കഴിഞ്ഞ ഓണക്കാലത്തും കോവിഡുമൂലം ബുദ്ധിമുട്ടിലായ ഒട്ടനവധി കലാകാരന്മാർക്ക് മനസ്സ് എന്ന സന്നദ്ധ സംഘടനയുമായി ചേർന്ന് ഓണകിറ്റുകൾ വിതരണം ചെയ്തു.

ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടിലായ കുട്ടികൾക്ക് നവീന സാങ്കേതിക വിദ്യകളുള്ള ഫോണുകൾ സംഭാവന ചെയ്തു. സാമ്പത്തികമായി ബുദ്ധിമുട്ടിലായ കലാകാരന്മാർക്ക് സാമ്പത്തിക സഹായം തുടങ്ങി ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് കലാക്ഷേത്ര യൂ.എസ്.എ. യുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്നത്.

കലാക്ഷേത്രയുടെ മലയാളം ക്ലാസ്സിൽ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള

ഏകദേശം അറുപതു കുട്ടികൾ രണ്ടുബാച്ചിലായി പഠിക്കുന്നുണ്ട്. കലാക്ഷേത്രയും അക്ഷര മിഷനുമായി ചേർന്ന് നടത്തുന്ന ഈ “മലയാളം മിഷൻ പാഠ്യപദ്ധതി” പ്രവാസി മലയാളികള്‍ക്ക് മലയാള ഭാഷാ പഠനത്തിന് അവസരം ഒരുക്കുന്നതിനായി “കേരള സര്‍ക്കാര്‍” ആവിഷ്കരിച്ച പദ്ധതിയാണ്.

പ്രസിദ്ധ ചെണ്ട വിദ്വാൻ ശ്രീ കലാമണ്ഡലം ശിവദാസിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന ചെണ്ട ക്ലാസിനു മികച്ച പ്രതികരണം ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിലും രണ്ടു ബാച്ചുകളിലായി അൻപതിലധികം ആളുകൾ ചെണ്ടയിൽ പരിശീലനം നേടുന്നു.

കേരളത്തിന്റെ തനതായ കലാരൂപമായ കേരളം നടനം, മോഹിനിയാട്ടം, കഥകളി മുതലായ

ക്ലാസ്സുകളുടെ തയ്യാറെടുപ്പുകൾ അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്നു.

എല്ലാ ശനിയാഴ്ചയും നടന്നു വരുന്ന മികച്ച പ്രേക്ഷക പ്രതികരണത്തോടെ മുന്നേറുന്ന "പാടാം നമുക്ക് പാടാം ' എന്ന തത്സമയ ഫേസ്ബുക് പരിപാടിയിലൂടെ അമേരിക്കയിലെയും, കേരളത്തിലെയും, മറ്റു രാജ്യങ്ങളിലെയും ഗായകരെ എല്ലാ ആഴ്ചയും പരിചയപെടുത്തുന്നു.

പുതിയ ഗായകർക്ക് അവസരമൊരുക്കുന്ന ഈ പരിപാടിയിൽ പങ്കെടുക്കാൻ kalakshetrausa@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടേണ്ടതാണ്.

-മനു നായർ

 

 

kalakshethra usa
Advertisment