പ്രമുഖ നടന്‍ കലാശാല ബാബു ഗുരുതരാവസ്ഥയില്‍

ന്യൂസ് ബ്യൂറോ, കൊച്ചി
Saturday, January 13, 2018

കൊച്ചി: ഹൃദയാഘാതത്തെ തുടര്‍ന്നു കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രമുഖനടന്‍ കലാശാല ബാബുവിന്‍റെ നില ഗുരുതരം. ഹൃദയാഘാതത്തെ തുടര്‍ന്നു കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തെ അമൃത ആശുപത്രിയിലെത്തിച്ചത് .

അടിയന്തര സര്‍ജറിക്കു വിധേയനാക്കുന്നതിനിടയില്‍ സ്‌ട്രോക്ക് കൂടി വന്നതോടെ ഗുരുതരാവസ്ഥയിലാകുകയായിരുന്നു എന്നു റിപ്പോര്‍ട്ടുകള്‍.

1977 ല്‍ പുറത്തിറങ്ങിയ ഇണയെ തേടി എന്ന ചിത്രത്തിലൂടെയാണു സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്നു നിരവധി മികച്ച കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ എത്തിച്ചിരുന്നു. അനവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

×