Advertisment

'കലയും കൈക്കോട്ടും' - കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി കലാകാരൻമാർ തെരുവിൽ

New Update

publive-image

Advertisment

പാലക്കാട്: കലയും കൈക്കോട്ടും എന്ന തലക്കെട്ടിൽ തനിമ കലാസാഹിത്യ വേദി പാലക്കാട്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി കലാകാരൻമാർ.

പാലക്കാട്‌ സ്റ്റേഡിയം സ്റ്റാൻഡിനു മുന്നിൽ സംഘടിപ്പിച്ച പ്രോഗ്രാമിൽ പത്തോളം ചിത്രകലാകാരൻമാർ ഉൾപ്പെടെ കവികൾ, എഴുത്തുകാർ, മാന്ത്രികർ എന്നിവർ പങ്കെടുത്തു.

publive-image

തനിമ കലാസാഹിത്യ വേദി പാലക്കാട്‌ ജില്ലാ പ്രസിഡന്റ്‌ സലാം വല്ലപ്പുഴ അധ്യക്ഷത വഹിച്ചു. എഴുത്തുകാൻ ഇ.റ്റി. മുരളി ഉദ്ഘാടനം നിർവഹിച്ചു. തനിമ സംസ്ഥാന പ്രസിഡന്റ്‌ ആദം അയൂബ് മുഖ്യപ്രഭാഷണം നടത്തി.

publive-image

തനിമ രക്ഷാധികാരി ബഷീർ ഹസൻ നദ്‌വി, അഡ്വ. ഗിരീഷ് നൊച്ചുള്ളി, പാലക്കാട്‌ കൗൺസിലർ എം. സുലൈമാൻ, ബഷീർ പുതുക്കോട്, റഹീമ ടീച്ചർ, യാസിർ മാസ്റ്റർ,

സൽമ ബഷീർ എന്നിവർ സംസാരിച്ചു.

publive-image

ജയരാജ് കുലുക്കല്ലൂർ, രാമകൃഷ്ണൻ വെള്ളിനേഴി എന്നിവർ കവിതകൾ അവതരിപ്പിച്ചു. സുഹൈൽ ഒറ്റപ്പാലം, അൻസാർ മാസ്റ്റർ എന്നിവര്‍ ഗാനം ആലപിച്ചു. റിയാസ് പാലക്കാട്‌ ഓടക്കുഴൽ അവതരിപ്പിച്ചു. തെരുവ് മാന്ത്രികൻ ശംസുദ്ധീൻ സ്ട്രീറ്റ് മംഗോ ട്രീ അവതരിപ്പിച്ചു. മജിഷ്യൻ ഷഹബാസ് ഖാൻ മാജിക്‌ അവതരിപ്പിച്ചു.

publive-image

ചിത്രകാരന്മാരായ ഗോപി മാസ്റ്റർ തൃശൂർ, പ്രൊഫ. അബ്ദുൽ കരീം, സാജു മാഞ്ഞാലി, വിബിൻ നാഥ്, ശ്രീവത്സൻ പാലക്കാട്‌, ദീപു ഒറ്റപ്പാലം, ആശ അയ്യപ്പൻ എന്നിവർ ഓപ്പൺ ചിത്രരചന നടത്തി.

തനിമ ജില്ലാ സെക്രട്ടറി ഹംസ കാരക്കാട് സ്വാഗതവും പ്രോഗ്രാം കൺവിനെർ ഷഫീഖ് അജ്മൽ നന്ദിയും പറഞ്ഞു.

 

 

palakkad news
Advertisment