Advertisment

ഫിറ്റ്" സംഘടിപ്പിക്കുന്ന "കളിയരങ്ങ് സീസൺ 3" ഏപ്രിൽ 26 ന്

New Update

ജിദ്ദ : മലപ്പുറം ജില്ലാ കെ എം സി സി ക്ക് കീഴിലുള്ള ഫോറം ഫോർ ഇന്നൊവേറ്റീവ് തോട്സ് (ഫിറ്റ് ) 'കളിയരങ്ങ് സീസൺ 3 ' സംഘടിപ്പിക്കുന്നു. കുട്ടികളുടെ മാനസിക കായിക ശക്തി , മത്സര ബുദ്ധി തുടങ്ങിയവ പരിപോഷിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ സംഘപ്പിക്കുന്ന കുട്ടികൾക്കുള്ള കായിക മാമാങ്കം ഏപ്രിൽ 26 വെള്ളിയാഴ്ച ജിദ്ദ ഫല സ്തീൻ സ്ട്രീറ്റിലുള്ള അൽദുർറ വില്ലയിൽ വെള്ളിയാഴ്ച രാവിലെ മുതലായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Advertisment

publive-image

ഫുട്ബോൾ, ഷോട്ട്പുട്ട്, ഹീറ്റ്‌സ്, ജമ്പിങ്, ബൗളിംഗ്, ജഗ്ഗ്ളിംഗ്, സ്കിപ്പിംഗ്, ആം റെസ്‌ലിങ്, സാക്ക് റേസ്, ഫ്രോഗ് ജമ്പിങ്, ഷൂട്ട്ഔട്ട്, ലെമൺ ബ്രിഡ്ജ്, മ്യൂസിക്കൽ ചെയർ തുടങ്ങിയ മത്സരങ്ങൾ നടക്കും .നാല് വയസ്സ് മുതൽ 16 വയസ്സ് വരെയുള്ള കുട്ടികൾക്ക്ബഡ്‌സ്, കിഡ്‌സ്, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യക മത്സരങ്ങൾ ആണ് നടക്കുക . രക്ഷിതാക്കൾക്ക് വേണ്ടി വടംവലി, ഫുട്ബോൾ, ഓട്ടം,തുടങ്ങിയ മത്സരങ്ങളുമുണ്ടാകും .

പങ്കെടുക്കുന്ന എല്ലാവർക്കും സമ്മാനങ്ങൾ നല്കുന്നതോടപ്പം ഓരോ മത്സരത്തിലെയും ആദ്യ മൂന്നു സ്ഥാനക്കാർക്ക് മെഡലുകളും ട്രോഫികളും, വ്യക്തിഗത ചാമ്പ്യന്മാർക്ക് ട്രോഫികളും, എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റും നൽകും .കളിയരങ്ങിനോടനുബന്ധിച്ച മത്സരാർത്ഥികൾ പങ്കെടുക്കുന്ന വർണാഭമായ മാർച്ച് പാസ്റ്റും കായിക പ്രദർശനങ്ങളും , വിവിധ പവലിയനുകളും ഉണ്ടാകും.

ജിദ്ദയിലെ പ്രഗത്ഭരായ വിധികർത്താക്കളുടെ നിയന്ത്രണത്തിൽ ആയിരിക്കും മത്സരങ്ങൾ നടക്കുക .മത്സരത്തിലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചിട്ടുണ്ട് . വിശദവിവരങ്ങൾക്കും രജിസ്‌ട്രേഷനും 0532684613, 0536001713,0535649367 എന്ന നമ്പറുകളിൽ ബന്ധപ്പെടാം .

Advertisment