Advertisment

കല്ലട ബസിനുള്ളില്‍ യാത്രക്കാരിക്കു നേരെയുണ്ടായ പീഡന ശ്രമത്തില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു

New Update

തേഞ്ഞിപ്പലം: കല്ലട ബസിനുള്ളില്‍ യാത്രക്കാരിക്കു നേരെയുണ്ടായ പീഡന ശ്രമത്തില്‍ ബസിലെ രണ്ടാം ഡ്രൈവറുടെ അറസ്റ്റ രേഖപ്പെടുത്തി. ബസിലെ രണ്ടാം ഡ്രൈവറായ കോട്ടയം സ്വദേശി ജോണ്‍സന്‍ ജോസഫാണ് അറസ്റ്റി്‌ലായത്.

Advertisment

publive-image

കൊല്ലത്തേയ്ക്ക് പോകുന്നതിനു വേണ്ടി മംഗലാപുരത്ത് നിന്ന് കയറിയ തമിഴ്‌നാട് സ്വദേശിനിയായ യുവതിക്കു നേരെയാണ് പീഡന ശ്രമം ഉണ്ടായത്. യുവതി ഉറങ്ങുന്നതിനിടയില്‍ ആരോ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ബഹളം വയ്ക്കുകയായിരുന്നു. കോഴിക്കോട് വച്ചായിരുന്നു പീഡന ശ്രമം നടന്നത്.

എന്നാല്‍ സംഭവം അറിഞ്ഞ് നാട്ടുകാര്‍ ഉണര്‍ന്ന് ബഹളം വച്ചെങ്കിലും ബസ് നിര്‍ത്തിയില്ല. തുടര്‍ന്ന് ജോണ്‍സനെ യാത്രക്കാര്‍ മര്‍ദ്ദിക്കുകയും പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തതോടെയാണ് ബസ് നിര്‍ത്തിയത.് നേരത്തേ കൊച്ചിയില്‍ യാത്രക്കാരെ മര്‍ദ്ദിച്ച കേസില്‍ ഉള്‍പ്പെട്ട സുരേഷ് കല്ലട ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്.

Advertisment