Advertisment

യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: കല്ലടയുടെ ഓഫീസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു

New Update

തിരുവനന്തപുരം: യാത്രക്കാരിയെ ബസിനകത്തുവച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കല്ലട ഗ്രൂപ്പിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തിരുവനന്തപുരത്തെ കല്ലടയുടെ ഓഫീസിലേയ്ക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പ്രവര്‍ത്തകര്‍ ഓഫീസ് അടിച്ചു തകര്‍ത്തു.

publive-image

കൂടാതെ ഓഫീസിന് നേരെയും സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ചില ബസുകള്‍ക്ക് നേരേയും പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. കല്ലേറില്‍ ഓഫീസിന്റെയും ബസുകളുടെയും ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. പ്രകടനമായെത്തിയ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ഇപ്പോഴും കല്ലട ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

Advertisment