Advertisment

വയോജനങ്ങൾക്കൊപ്പം ജനമൈത്രി പോലീസ്

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

കല്ലടിക്കോട് ജനമൈത്രി പോലീസ് സ്‌റ്റേഷൻ പരിധിയിലെ ഇരട്ടക്കൽ,പറക്കാട് അംഗൻവാടികളിൽ വൃദ്ധജനങ്ങൾക്കായി പ്രത്യേക ബോധവൽക്കരണവും ചർച്ചയും നടത്തി. ഇരട്ടക്കൽ അംഗൻ വാടിയിൽ മെമ്പർ ഗിരീഷും,പറക്കാട് അംഗൻവാടിയിൽ മെമ്പർ മണികണ്ഠനും പരിപാടി ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

ജീവിത സുരക്ഷ,സർക്കാർ സഹായം, ആരോഗ്യപരിപാലനം തുടങ്ങിയ വിഷയങ്ങളിൽ നിർദ്ദേശങ്ങൾ നൽകി. പോലീസും വയോജനങ്ങളുമായുള്ള തുറന്ന സംഭാഷണങ്ങൾക്ക് ശേഷം വയോജനങ്ങൾ പാട്ടുപാടി.

പ്രായംചെന്നവർക്ക് ആവശ്യമായ എല്ലാ സംരക്ഷണവും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉറപ്പാക്കിയിട്ടുണ്ട്. വയോജനത്തിന്റെ ക്ഷേമത്തിനായുള്ള പദ്ധതികളുമായി പ്രായോഗിക

മേഖലയിൽ ആവുന്നത്ര പ്രവർത്തിക്കാൻ ജനമൈത്രി പോലീസ് സന്നദ്ധമാണെന്ന്

ജനമൈത്രി സി ആർ ഒ രാജ്‌നാരായണൻ പറഞ്ഞു.

publive-image

സി പി ഒ പി.രാജീവ്,ഇന്ദു എസ്,ജനമൈത്രി സുരക്ഷ സമിതി ഭാരവാഹികളായ രാജേഷ്, മാത്യു മാഷ്, സമദ് കല്ലടിക്കോട്,ബെർളിറ്റ് തുടങ്ങിയവർ പ്രസംഗിച്ചു

Advertisment