Advertisment

വേണമെങ്കില്‍ മറ്റു വാഹനങ്ങളില്‍ കയറി പൊയ്‌ക്കോളൂ'; മൈസൂരില്‍ വെച്ച് കേടായ കല്ലട ബസ് യാത്രക്കാരെ വീണ്ടും പെരുവഴിയില്‍ നിര്‍ത്തി

New Update

കോഴിക്കോട്: മൈസൂരില്‍ വെച്ച് കേടായ കല്ലട ബസ്സിലെ യാത്രക്കാരോട് മറ്റു വാഹങ്ങളില്‍ കയറി പോകാന്‍ ബസ്സിലെ ജീവനക്കാര്‍. ഇന്നലെയാണ് സംഭവം .

Advertisment

publive-image

കേടായ ബസ്സിനു പകരം ബദല്‍ സംവിധാനം ആവശ്യപ്പെട്ട യാത്രക്കാരോടാണ് വേണമെങ്കില്‍ മറ്റു വാഹനങ്ങളില്‍ കയറി പോകാന്‍ ബസിലെ ജീവനക്കാര്‍ പറഞ്ഞതെന്ന് ബസില്‍ യാത്ര ചെയ്തിരുന്ന താമരശ്ശേരി സ്വദേശി അരുണ്‍ പറഞ്ഞു. ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് പോകുന്ന കല്ലട ബസാണ് മൈസൂരില്‍ വെച്ച് എ.സി കേടായി നിര്‍ത്തിയിട്ടിരിക്കുന്നത്.

‘മൈസൂരില്‍ നിന്നും മുപ്പതു കിലോമീറ്റര്‍ അപ്പുറത്ത് എ.സി കേടായി ബസ് നിര്‍ത്തിയിട്ടു. തുടര്‍ന്ന് എ.സി ഇടാതെ മൈസൂര്‍ വരെ എത്തി. അവിടെ നിന്നും യാത്രക്ക് വേണ്ടി മറ്റൊരു ബസ് വിട്ടുതരാം എന്നാണ് ജീനക്കാര്‍ പറഞ്ഞത്. ആറുമണിക്ക് മൈസൂര്‍ എത്തിയതാണ്. ഇതുവരെ ബസ് റെഡിയാക്കി തന്നിട്ടില്ല’- അരുണ്‍ പറയുന്നു.

‘ബെംഗളൂരുവില്‍ നിന്നും ബസ് വരുന്നുണ്ട് അതില്‍ കയറി പോകാനാണ് ജീവനക്കാര്‍ പറയുന്നത്. കുട്ടവരെ മറ്റൊരു ബസ് റെഡിയാക്കി തരാം അവിടെ നിന്നും മറ്റൊരു ബസില്‍ കയറി പോകാനും ജീവനക്കാര്‍ പറയുന്നുണ്ട്. ഇതൊന്നും അല്ലെങ്കില്‍ മറ്റു വാഹങ്ങളില്‍ കയറി പോകാനാണ് ജീവനക്കാര്‍ പറയുന്നത്. ഇവിടെ മഴയുണ്ട്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന 30 പേര്‍ മഴയത്ത് നില്‍ക്കുകയാണ്.  തെരഞ്ഞെടുപ്പു ഡ്യൂട്ടിയുള്ള മൂന്നു ആളുകളും ബസ്സിലുണ്ട്’- അരുണ്‍ പറയുന്നു.

Advertisment