Advertisment

കര്‍പ്പൂരദീപം എന്ന സിനിമയിൽ ഉർവശിക്ക് കൂടുതൽ പ്രധാന്യം നൽകുന്ന രംഗം മാറ്റിയെഴുതാൻ സുരേഷ് ഗോപി പറഞ്ഞു; തിരക്കഥ മാറ്റില്ലെന്ന് ഉറപ്പിച്ച് പറഞ്ഞപ്പോള്‍ ഏഴ് ദിവസം ഷൂട്ട് ചെയ്ത് കര്‍പ്പൂരദീപത്തില്‍ അഭിനയിക്കാതെ സുരേഷ് ഗോപി പോയി; ഒടുവിൽ ചീത്തവിളിക്കേണ്ടി വന്നെന്ന് കലൂര്‍ ഡെന്നീസ്

author-image
ഫിലിം ഡസ്ക്
New Update

സുരേഷ് ഗോപി കാരണം നടക്കാതെ പോയ ഒരു ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തലുമായി കലൂര്‍ ഡെന്നീസ്.

Advertisment

publive-image

കര്‍പ്പൂരദീപം എന്ന സിനിമയിൽ ഉർവശിക്ക് കൂടുതൽ പ്രധാന്യം നൽകുന്ന രംഗം മാറ്റിയെഴുതാൻ സുരേഷ് ഗോപി പറഞ്ഞുവെന്നാണ് കലൂർ ഡെന്നിസ് പറയുന്നത്. തനിക്കിപ്പോള്‍ കിട്ടിയിരിക്കുന്ന ഇമേജിനെ വല്ലാതെ ബാധിക്കുമെന്നും നായകന് പ്രാധാന്യമുള്ള വിധത്തില്‍ തിരക്കഥ മാറ്റിയെഴുതിയാല്‍ അഭിനയിക്കാമെന്നും സുരേഷ് പറഞ്ഞിരുന്നു.

തിരക്കഥ മാറ്റില്ലെന്ന് ഉറപ്പിച്ച് പറഞ്ഞപ്പോള്‍ ഏഴ് ദിവസം ഷൂട്ട് ചെയ്ത് കര്‍പ്പൂരദീപത്തില്‍ അഭിനയിക്കാതെ സുരേഷ് ഗോപി പോയി. അങ്ങനെയാണ് കര്‍പ്പൂരദീപത്തിന് തിരശ്ശീല വീണത്… കലൂര്‍ ഡെന്നീസ് പറയുന്നു.

മറ്റൊരു ചിത്രത്തിലും ഇത് പോലൊരു സംഭവം ഉണ്ടായിരുന്നു. വേണു ബി. നായര്‍ സംവിധാനം ചെയ്ത സിറ്റി പൊലീസ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിലും സുരേഷ് ഗോപി മോശമായി പെരുമാറി സിനിമയിലെ ആദ്യം ഷൂട്ട് ചെയ്ത ഒരു സീന്‍ റീ ഷൂട്ട് ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ സുരേഷ് ഗോപി അതിന് തയ്യാറായില്ല. പിന്നീട് ചീത്ത പറയേണ്ടി വന്നുവെന്നും കലൂര്‍ ഡെന്നീസ് കൂട്ടിച്ചേര്‍ത്തു.

film news kaloor denis
Advertisment