Advertisment

കല്‍പ്പറ്റ നഗരസഭ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. വ്യാപാര സ്ഥാപനങ്ങളും ബാങ്കും കേന്ദ്രീകരിച്ച്‌ ഒന്നിലേറെ കോവിഡ് ക്ലസ്റ്ററുകള്‍ ഉണ്ടായ സാഹചര്യത്തിലാണ് നടപടി.

ജില്ലയില്‍ ഇന്ന് 74 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 83 പേര്‍ രോഗമുക്തി നേടി. 65 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒമ്ബത് പേര്‍ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവരാണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2954 ആയി. 2279 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 659 പേരാണ് ചികിത്സയിലുള്ളത്.

Advertisment