Advertisment

ഭാവിയില്‍ സംവിധായികയായേക്കാം........... നിലവില്‍ ആസ്വദിക്കുന്നത് അഭിനയമെന്നും കല്യാണി പ്രിയദര്‍ശൻ

author-image
ഫിലിം ഡസ്ക്
Updated On
New Update

സംവിധായകൻ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകളായ കല്യാണി പ്രിയദര്‍ശൻ തെലുങ്ക് സിനിമയില്‍ സജീവമാകുകയാണ്. രണരംഗം എന്ന തെലുങ്ക് സിനിമയാണ് കല്യാണിയുടേതായി ഉടൻ പ്രദര്‍ശനത്തിന് എത്താനുള്ളത്.

Advertisment

publive-image

ഒരു നടിയാകുമെന്നോ സംവിധായികയാകുമെന്നോ കരുതിയിരുന്നില്ലെന്ന് താരം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പക്ഷേ സിനിമയുടെ ഏതെങ്കിലും വിഭാഗത്തില്‍ പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു.

ആര്‍കിടെക്ചറില്‍ ബിരുദം നേടി. പക്ഷേ കരിയര്‍ ആലോചിച്ചപ്പോള്‍ എല്ലാം സിനിമയായി. ക്യാമറയ്‍ക്ക് മുന്നില്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ എനിക്ക് കൂടുതല്‍ ആത്മവിശ്വാസമുണ്ടായിരുന്നേനെ. കുട്ടിക്കാലത്ത് എപ്പോഴും സെറ്റിലായിരുന്നു.

ഞാൻ നടിയാകുമെന്ന് കരുതിയിരുന്നെങ്കില്‍ കൂടുതല്‍ പരിശീലനം നേടിയിരുന്നേനെ. സ്വയം വിശ്വസിക്കാനും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും അച്ഛൻ ഒരുപാട് സഹായിച്ചിട്ടുണ്ട്. തുടക്കത്തില്‍ ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും ഓരോ സിനിമ കഴിയുമ്പോഴും മെച്ചപ്പെടുകയാണെന്ന് വിചാരിക്കുന്നു.

ഭാവിയില്‍ ഒരുപക്ഷേ സംവിധായികയായേക്കാം. പക്ഷേ നിലവില്‍ അഭിനയമാണ് എന്റെ ജോലി. അത് ആസ്വദിക്കുകയും ചെയ്യുന്നു- കല്യാണി പ്രിയദര്‍ശൻ പറയുന്നു.രണരംഗത്തില്‍ ഷര്‍വാനന്ദ് ആണ് നായകൻ. ചിത്രം തിരക്കഥയെഴുതുന്നതും സംവിധായകൻ സുധീര്‍ വര്‍മ്മയാണ്. ഒരു ആക്ഷൻ ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മുരളി ശര്‍മ്മയും ഒരു പ്രധാന കഥാപാത്രമായി ചിത്രിത്തിലെത്തുന്നു. ഓഗസ്റ്റ് 15നാണ് ചിത്രം റിലീസ് ചെയ്യുക.

kalyani priyadarshan
Advertisment