Advertisment

ഒരു വീട്ടിൽ രണ്ടുമനസ്സോടെ ജീവിതം കളയേണ്ടവരല്ലവർ - പ്രിയന്‍ - ലിസി വിവാഹമോചനത്തെപ്പറ്റി മകള്‍ കല്യാണി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

പ്രിയദര്‍ശന്റെയും ലിസ്സിയുടെയും വിവാഹ മോചനത്തെക്കുറിച്ചു ആദ്യമായി മകള്‍ കല്യാണിയുടെ പ്രതികരണം പുറത്തുവന്നു .

പ്രിയദര്‍ശന് ലിസിയുമായി വീണ്ടും ഒന്നിക്കാന്‍ ആഗ്രഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ അടുത്തകാലം വരെയും സജീവമായിരുന്നെങ്കിലും അതൊക്കെ നിക്ഷേധിച്ചുകൊണ്ട് വേര്‍പിരിയാനുള്ള അവരുടെ തീരുമാനം അംഗീകരിച്ചിരിക്കുകയാണ് മകളായ നടി കല്യാണി.

കുടുംബത്തിലെ സങ്കടക്കാലത്തെക്കുറിച്ച് കല്യാണിയുടെ പ്രതികരണം ഇങ്ങനെ :

അതേക്കുറിച്ച് കൂടുതൽ തലപുകച്ചൊന്നുമില്ല. അച്ഛയുടെയും അമ്മയുടെയും സന്തോഷമായിരുന്നു മുഖ്യം. അതുതന്നെയാണ് ഞങ്ങൾ ആവശ്യപ്പെട്ടതും. ഒരു വീട്ടിൽ രണ്ടുമനസ്സോടെ ഞങ്ങൾക്കു വേണ്ടി ജീവിതം കളയേണ്ടവരല്ല അവർ.

publive-image

അന്നത്തെ മാനസികാവസ്ഥയിൽ നിന്നൊക്കെ അവർ ഒരുപാട് മുന്നോട്ടു പോയി. ഇപ്പോഴത്തെ ജീവിതത്തിൽ രണ്ടുപേരും ഹാപ്പിയാണ്. അതാണല്ലോ വേണ്ടതും.

അമ്മയുടെ അത്രയും കരുത്തുള്ള ഒരു സ്ത്രീയെ ഞാൻ കണ്ടിട്ടില്ല. ഒരു കാര്യം തീരുമാനിച്ചാൽ നടത്തിയിരിക്കും. വക്കീലാകാൻ തീരുമാനിച്ചു എന്നു കരുതുക, ഒട്ടും സംശയിക്കേണ്ട. നിയമം പഠിച്ച് പരീക്ഷയെഴുതി അമ്മ എൻറോൾ ചെയ്തിരിക്കും.

അമ്മയുടെ മനക്കരുത്തിന്റെ പകുതി പോലും എനിക്കു കിട്ടിയിട്ടില്ല. എല്ലാ ഇമോഷൻസും അപ്പോൾ തന്നെ പ്രകടിപ്പിക്കുന്ന അച്ഛന്റെ സ്വഭാവമാണ് എനിക്കുമെന്നു തോന്നുന്നു.

malayala cinema priyadarssan
Advertisment