Advertisment

അധികാരത്തില്‍ എത്തിയാല്‍ വീട്ടമ്മമാര്‍ സ്വന്തം വീട്ടില്‍ ചെയ്യുന്ന ജോലിക്ക് ശമ്പളം ഉറപ്പാക്കുമെന്ന് കമല്‍ഹാസന്‍

New Update

publive-image

Advertisment

ചെന്നൈ: അധികാരത്തിലെത്തിയാല്‍ വീട്ടമ്മമാര്‍ സ്വന്തം വീട്ടില്‍ ചെയ്യുന്ന ജോലിക്ക് ശമ്പളം ഉറപ്പാക്കുമെന്ന് മക്കള്‍നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍. എല്ലാ വീടുകളിലും ഇന്റർനെറ്റ് സംവിധാനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീ ശാക്തീകരണത്തിന് മുൻഗണന നൽകും. സ്വയം തൊഴിൽ ചെയ്യാനുദ്ദേശിക്കുന്നവർക്കും നിക്ഷേപകർക്കും സാമ്പത്തിക സഹായം നൽകും. സംസ്ഥാനത്ത് അഴിമതി ഇല്ലാതാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ കര്‍ഷകരെ കൃഷി സംരംഭകരാക്കി മാറ്റുമെന്നും ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെ സമൃദ്ധി രേഖയിലെത്തിക്കും കമല്‍ഹാസന്‍ വാഗ്ദാനം ചെയ്യുന്നു. അഴിമതി ഇല്ലാതാക്കിയാല്‍ സംസ്ഥാനം പുരോഗതിയിലേക്ക് കുതിക്കും. ഡിഎംകെയുമായോ എഐഎഡിഎംകെയുമായോ കൈകോര്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment