Advertisment

തടസങ്ങള്‍ നീങ്ങി.... കമല്‍ഹാസന്‍ ചിത്രം ഇന്ത്യന്‍ 2-ന്‍റെ ചിത്രീകരണം ആരംഭിച്ചു

author-image
ഫിലിം ഡസ്ക്
Updated On
New Update

കമല്‍ഹാസനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഇന്ത്യന്‍ 2. തടസങ്ങള്‍ ഒക്കെ നീങ്ങി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. രാകുല്‍ പ്രീത് ഇന്‍സ്റാഗ്രാമിലൂടെ ആണ് ഇക്കാര്യം അറിയിച്ചത്. കാജല്‍ അഗര്‍വാള്‍ ആണ് ചിത്രത്തിലെ നായിക. കാജല്‍ നവംബറിലാകും ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി എത്തുക.

Advertisment

publive-image

ആര്യയും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട് . ശങ്കര്‍ തന്നെ ഒരുക്കിയ കമല്‍ ഹാസന്‍ ചിത്രം ഇന്ത്യന്റെ രണ്ടാം ഭാഗമാണിത്. 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ 2 എത്തുന്നത്.

രാകുല്‍ പ്രീതിനൊപ്പം സിദ്ധാര്‍ത്ഥും ഐശ്വര്യ രാജേഷും, പ്രിയ ഭവാനിയും പ്രധാനപ്പെട്ട വേഷങ്ങളിലുണ്ട്. തമിഴിനു പുറമെ ചിത്രം ഒരേസമയം തെലുങ്ക്,ഹിന്ദി ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുന്നുണ്ട്. 200കോടി ബഡ്ജറ്റുളള ഒരു സിനിമയായിരിക്കും ഇന്ത്യന്‍2 എന്നാണ് റിപ്പോര്‍ട്ട്. സിദ്ധാര്‍ഥും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

kamal hassan
Advertisment