Advertisment

ബാങ്ക് വായ്പ തട്ടിപ്പ് ; അനന്തരവനെതിരായ  നടപടിയില്‍ പ്രതികരിക്കാതെ കമല്‍നാഥ് ; അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കേസിലും പങ്ക്? രത്തുല്‍ പുരിക്കെതിരായ ആരോപണങ്ങള്‍ കൂടുന്നു 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ രത്തുല്‍ പുരിയെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതികരിക്കാതെ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. കമല്‍നാഥിന്റെ സഹോദരീപുത്രനായ രത്തുല്‍ പുരിയെ 354 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പ് കേസിലാണ് അറസ്റ്റ് ചെയ്തത്.

Advertisment

publive-image

അറസ്റ്റ് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്നും കമല്‍നാഥ് ഒഴിഞ്ഞുമാറി. അതേസമയം അറസ്റ്റ് നിര്‍ഭാഗ്യകരമാണെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും പുരിയുടെ ഓഫീസ് അറിയിച്ചു.

കമല്‍നാഥിന്റെ ബന്ധുവായതിനാലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തന്നെ വേട്ടയാടുന്നതെന്ന് രത്തുല്‍ പുരി നേരത്തെ അഭിഭാഷകന്‍ വഴി അറിയിച്ചിരുന്നു.

ഓഫീസ് ഇറക്കിയ പ്രസ്താവന പ്രകാരം ‘ഇ.ഡിയുടെ അറസ്റ്റ് നിര്‍ഭാഗ്യകരമാണ്. മോസര്‍ ബെയര്‍ എല്ലാ നിയമങ്ങള്‍ക്കും അനുസൃതമായാണ് പ്രവര്‍ത്തിക്കുന്നത്.’എന്നായിരുന്നു

സി.ഡി, ഡി.വി.ഡി ഉള്‍പ്പെടെയുള്ളവ നിര്‍മിച്ചിരുന്ന മോസര്‍ ബയറില്‍ സീനിയര്‍ എക്‌സിക്യുട്ടീവ് ആയിരുന്ന പുരിക്കെതിരെ കഴിഞ്ഞ ദിവസമായിരുന്നു സി.ബി.ഐ കേസെടുത്തത്. രത്തുല്‍ പുരിയുമായി ബന്ധപ്പെട്ട ആറ് കേന്ദ്രങ്ങളില്‍ കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു.

മോസര്‍ ബയര്‍ കമ്പനി, മാനേജിങ് ഡയറക്ടര്‍ ദീപക് പുരി, ഡയറക്ടര്‍മാരായ നിത പുരി, സഞ്ജയ് ജെയിന്‍, വിനീത് ശര്‍മ എന്നിവര്‍ക്കെതിരെയും സി.ബി.ഐ കേസുണ്ട്.

Advertisment