Advertisment

മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് രാജിവച്ചു ; കോടിക്കണക്കിന് രൂപ മുടക്കിയാണ് ബിജെപി തന്റെ എംഎൽഎമാരെ രാജി വയ്പ്പിച്ചതെന്ന് കമല്‍നാഥ്‌

New Update

ഡല്‍ഹി : മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് രാജിവച്ചു. സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ഗൂഢാലോചന നടത്തിയെന്ന മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് പത്രസമ്മേളനത്തിൽ പറഞ്ഞു. കോടിക്കണക്കിന് രൂപ മുടക്കിയാണ് ബിജെ തന്റെ എംഎൽഎമാരെ രാജിവയ്പ്പിച്ചത്. ജനാധിപത്യ മൂലങ്ങൾ ലംഘിച്ച ബിജെപി ജനങ്ങളെ വഞ്ചിച്ചുവെന്നും കമൽനാഥ് പറഞ്ഞു.

Advertisment

publive-image

15 മാസം സംസ്ഥാനത്തെ ശരിയായ ദിശയിൽ നയിക്കാനാണ് ശ്രമിച്ചത്. കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉയർന്നു വന്ന മധ്യപ്രദേശിനെ കുറിച്ച് ബിജെപിക്ക് അസൂയയായിരുന്നു. എന്റെ സർക്കാർ തെറ്റായ വാഗ്ദാനങ്ങൾ നൽകിയിട്ടില്ല.

അഞ്ചു വർഷത്തേക്കാണ് ജനങ്ങൾ ഞങ്ങൾക്ക് അധികാരം നൽകിയത്. എന്നാൽ അധികാരത്തിൽ കയറിയ ആദ്യം ദിനം മുതൽ ബിജെപി ഞങ്ങളെ ഉന്നം വച്ചു തുടങ്ങി.

bjp kamal nadth
Advertisment