Advertisment

അഭിനേതാക്കളെ വിലക്കുന്നത് ജനാധിപത്യവിരുദ്ധം: തന്റെ മാത്രം ആവിഷ്‌കാരമാണ് സിനിമ എന്ന് നടന്മാര്‍ ധരിക്കരുത്: കമൽ

New Update

കൊച്ചി : ഷെയ്ന്‍ നിഗം വിഷയത്തില്‍ അമിത വൈകാരിക പ്രകടനം ഇരുകൂട്ടരുടേയും ഭാഗത്തുനിന്നുമുണ്ടായെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍.

Advertisment

publive-image

അഭിനേതാക്കളെ വിലക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. തര്‍ക്കം പരിഹരിക്കാന്‍ ഫെഫ്ക മുന്‍കൈ എടുക്കണം. സെറ്റുകളില്‍ ലഹരി ഉപയോഗമുണ്ടെങ്കില്‍ പൊലീസിനെ അറിയിക്കുകയാണ് വേണ്ടിയിരുന്നതെന്നും കമല്‍ പ്രതികരിച്ചു.

ഷെയ്ന്‍ നിഗത്തെ മാറ്റിനിര്‍ത്തുന്നതിനോട് യോജിപ്പില്ല, എന്നാല്‍ തന്റെ മാത്രം ആവിഷ്‌കാരമാണ് സിനിമ എന്ന് നടന്മാര്‍ ധരിക്കരുത്. കാരവാന്‍ സംസ്‌കാരമാണ് സിനിമക്ക് ദോഷം ചെയ്തതെന്നും കമല്‍ അറിയിച്ചു. സിനിമാ മേഖലയില്‍ സൗഹൃദത്തിന്റെ അന്തരീക്ഷം തിരിച്ചുവരണമെന്നും അദ്ദേഹം പറഞ്ഞു.

Advertisment