Advertisment

ഗവര്‍ണര്‍ രാഷ്ട്രീയക്കാരന്‍റെ ഭാഷയില്‍ സംസാരിക്കുന്നത് അപലപനീയം..ഇത് ചരിത്രത്തില്‍ ആദ്യമായാകുമെന്ന് സംവിധായകന്‍ കമല്‍

New Update

കണ്ണൂര്‍ : ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ പ്രസംഗത്തിനെതിരെ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍. ഇന്നലത്തെ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്. ചരിത്രത്തില്‍ ആദ്യമായാകും ഗവര്‍ണര്‍ രാഷ്ട്രീയക്കാരന്‍റെ ഭാഷയില്‍ സംസാരിക്കുന്നത്.

Advertisment

publive-image

അത് അപലപനീയമാണ്‌. ഗവര്‍ണറുടെ നടപടി ഭരണഘടന പദവിക്ക് യോജിച്ചതല്ലെന്നും ഭരണഘടനാപദവി വഹിക്കുന്ന ഗവര്‍ണര്‍ അത്തരത്തില്‍ സംസാരിക്കാന്‍ പാടില്ലായിരുന്നുവെന്നും കമല്‍ പറഞ്ഞു.

കാശ്മീരിന്‍റെ പ്രത്യേകാധികാരം എടുത്തു കളഞ്ഞതോ പൗരത്വ നിയമഭേദഗതിയോ ഭരണഘടനയെ ബാധിക്കുന്ന തീരുമാനങ്ങളല്ല എന്നായിരുന്നു ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണറുടെ പ്രസംഗം. ഇതോടെ പൗരത്വഭേദഗതിയെ അനുകൂലിച്ച്‌ സംസാരിച്ച ഗവര്‍ണര്‍ക്കെതിരെ വലിയ പ്രതിഷേധമാണ് സദസില്‍ നിന്നും വേദിയില്‍ നിന്നും ഉയര്‍ന്നത്.

kamal response governer
Advertisment