ശ്രീദേവിയുമായുണ്ടായിരുന്ന ബന്ധം തുറന്നുപറഞ്ഞ് കമല്‍. അത് മറ്റാരും അറിയരുതെന്ന് പറഞ്ഞത് ശ്രീദേവിയെന്നും കമലിന്‍റെ വെളിപ്പെടുത്തല്‍

ന്യൂസ് ബ്യൂറോ, ചെന്നൈ
Saturday, March 3, 2018

ചെന്നൈ : തെന്നിന്ത്യയില്‍ ഒരു കാലത്തെ സൂപ്പര്‍ ഹിറ്റ് ജോഡിയായിരുന്നു ശ്രീദേവി-കമല്‍. ഏറ്റവും കൂടുതല്‍ ഗോസിപ്പുകളില്‍ നിറഞ്ഞ ജോഡി. എന്നാല്‍ ശ്രീക്കും തനിക്കും ഇടയിലുണ്ടായിരുന്ന ബന്ധം രക്ത ബന്ധത്തേക്കാള്‍ ആഴമേറിയ സഹോദര സ്‌നേഹമായിരുന്നെന്ന് തുറന്നു പറയുകയാണ്‌ നടന്‍ കമല്‍ ഹാസന്‍ . ആനന്ദ വികടനിലെഴുതിയ ലേഖനത്തിലാണ് കമലിന്റെ വെളിപ്പെടുത്തല്‍ .

‘ആ കാലങ്ങളില്‍ പ്രണയിതാക്കളെയും ദമ്പതികളെയും ഞങ്ങളുമായാണ് താരതമ്യം ചെയ്തിരുന്നത്. കാണാന്‍ കമലിനെയും ശ്രീയേയും പോലെയുണ്ടെന്ന് പറയും. പക്ഷേ ദൗര്‍ഭാഗ്യവശാല്‍ അവരുടെ സ്വപ്നങ്ങള്‍ നശിപ്പിക്കണ്ടല്ലോ എന്ന് കരുതി ഞങ്ങള്‍ മറച്ചു വെയ്ക്കുകയായിരുന്നു.

സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍ക്കും, സംവിധായകര്‍ക്കും ഞങ്ങള്‍ തമ്മിലുള്ള ബന്ധം എന്തെന്നറിയാം. എന്നാല്‍ അത് വേറാരോടും പറയരുതെന്ന് അവര്‍ പറഞ്ഞിരുന്നു. ശ്രീദേവി എന്റെ അനിയത്തിയെ പോലെയായിരുന്നു.

ഞങ്ങളുടെ ചിത്രങ്ങള്‍ വീക്ഷിച്ചാല്‍. ഞങ്ങള്‍ കൂടപിറപ്പുകളാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ശ്രീദേവിയുടെ അഭിനയത്തില്‍ എന്റെ പ്രതിരൂപം പലപ്പോഴും കാണാന്‍ സാധിക്കും.

ഒരുമിച്ച് മൂന്നു-നാലു പടങ്ങള്‍ ചെയ്തു കഴിഞ്ഞപ്പോള്‍ വേറെ നായികയെയും നായികയെയും വേണമെന്ന് ശ്രീക്കും എനിക്കും തോന്നിയിരുന്നെങ്കിലും നിര്‍മാതാക്കളോ സംവിധായകരോ ഞങ്ങളോട് ഒന്നും മിണ്ടാതെ ഞങ്ങളെ തന്നെ തീരുമാനിക്കുകയായിരുന്നു. ശ്രീയുടെ മരണ വാര്‍ത്തയറിഞ്ഞ് പല മുതിര്‍ന്ന താരങ്ങളും എന്നെ വിളിച്ച് കരഞ്ഞുവെന്നും കമല്‍ കുറിച്ചു.

‘കൗമാരക്കാരിയായ യുവതിയില്‍ നിന്ന് പ്രൗഡയായ സ്ത്രീയിലേയ്ക്കുള്ള ശ്രീയുടെ ജീവിതയാത്രയ്ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവരുടെ ആ താരപദവി അവര്‍ അര്‍ഹിക്കുന്നതാണ്.

അവസാനമായി അവരെ കണ്ടു മുട്ടിയതുള്‍പ്പെടെ ഒരുപാട് നല്ല നിമിഷങ്ങള്‍ മനസ്സിലൂടെ മിന്നി മറയുന്നു. സദ്മയുടെ താരാട്ട് ഇപ്പോഴും എന്നെ വേട്ടയാടുന്നു. ഞാന്‍ അവരെ വല്ലാതെ മിസ്സ് ചെയ്യുന്നു’ മരണ വാര്‍ത്തയറിഞ്ഞ് ട്വിറ്ററില്‍ കമല്‍ കുറിച്ചു.

×