Advertisment

ഉലകനായകന് അറുപത്തിനാലാം പിറന്നാൾ;ചിയാൻ വിക്രമിന്റെ ആശംസയും

author-image
ഫിലിം ഡസ്ക്
New Update

Advertisment

64 വയസ്സു തികയുന്ന ഉലകനായകന്‍ കമല്‍ഹാസന് പിറന്നാളാശംകള്‍ നേര്‍ന്നു കൊണ്ട് ചിയാന്‍ വിക്രമും കദരം കൊണ്ടന്‍ ടീമും. കമ്മല്‍ ഹാസന്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ‘കദരംകൊണ്ടന്‍’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.

Image result for vikram

ടീം അംഗങ്ങളെല്ലാം ചേര്‍ന്നാണ് ഇന്ന് കമല്‍ ഹാസന് പിറന്നാളാശംസകള്‍ നേര്‍ന്നിരിക്കുന്നത്. വിക്രം സ്റ്റെലിലുള്ള പിറന്നാളാശംസ പ്രത്യകത തന്നെയാണ്. വിക്രമിന്റെയും ചിത്രത്തിന്റെ ഫുള്‍ ടീമിന്റെയും ആശംസകള്‍ക്ക് പിന്നാലെ താരലോകത്തെ നിരവധി പേരാണ് ആശംസകള്‍ അറിയിച്ച് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

Image result for vikram kadaram kondan

ഇതുവരെ കാണാത്ത ലുക്കിലാണ് വിക്രം ചിത്രത്തിലെത്തുന്നത് എന്നത് ഏറെ പ്രതീക്ഷ നല്‍കുന്നു. രാജേഷ് എം സെല്‍വ സംവിധാനം ചെയ്യുന്ന ചിത്രം കമലിന്റെ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷണലാണ് നിര്‍മ്മിക്കുന്നത്.

Image result for vikram kadaram kondan

രാജ്കമല്‍ ഫിലിംസിന്റെ 45ാമത് ചിത്രമായാണ് സിനിമ അണിയറയില്‍ ഒരുങ്ങുന്നത്. പൂജാ കുമാറാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. ചിയാന്‍ വിക്രമിന്റെ 56ാമത് ചിത്രം കൂടിയാണ് കദരം കൊണ്ടന്‍.

Image result for kamal haasan

Advertisment