Advertisment

ടോക്യോ ഒളിമ്പിക്‌സ്: കമൽപ്രീത് കൗർ ഫൈനലിൽ

New Update

publive-image

Advertisment

ടോക്യോ: ടോക്യോ ഒളിമ്പിക്‌സ് ഡിസ്‌കസ് ത്രോയിൽ ഇന്ത്യയുടെ കമൽപ്രീത് കൗർ ഫൈനലിൽ. മൂന്നാം ശ്രമത്തിൽ യോഗ്യതാ മാർക്കായ 64 മീറ്റർ പിന്നിട്ടു. ഇനി അമേരിക്കൻ താരം മാത്രമാണ് കമൽപ്രീത് കൗറിന് മുന്നിലുള്ളത്.

ബോക്‌സിംഗിലും അമ്പെയ്ത്തിലും ഇന്ത്യയ്ക്കുണ്ടായ നിരാശയ്ക്ക് പിന്നാലെയാണ് പ്രതീക്ഷകളുയർത്തി കമൽപ്രീത് കൗർ ഫൈനലിൽ പ്രവേശിച്ചത്.

ബോക്‌സിംഗിൽ അമിത് പാംഗലിന്റേത് ഞെട്ടിക്കുന്ന തോൽവിയായിരുന്നു. ലോക ഒന്നാം നമ്പർ താരമായിരുന്ന അമിത് പാംഗൽ കൊളംബിയയ്‌ക്കെതിരെയാണ് മത്സരിച്ച് തോറ്റത്. പുരുഷന്മാരുടെ ഫ്‌ളൈവെയ്റ്റ് 48-52 കിലോഗ്രാം പ്രാഥമിക മത്സരത്തിലാണ് അമിത് പാംഗൽ ഞെട്ടിക്കന്ന തോൽവി ഏറ്റുവാങ്ങിയത്. കൊളംബിയയുടെ യുബർജെൻ മാർട്ടിനസിനെതിരെ 4-1 നായിരുന്നു തോൽവി.

sports news
Advertisment