കൊല്ലം: ശബരിമല പ്രവേശനത്തിന് പിന്നാലെ നിക്കകള്ളിയില്ലാതിരിക്കുകയാണ് കനകദുര്‍ഗയ്ക്ക്. ഭര്‍ത്താവിന്റെ വീട്ടില്‍ ഇനി കനകദുര്‍ഗയെ പ്രവേശിപ്പിക്കില്ലെന്ന് വ്യക്തമാണ്. അതേസമയം ഇവരുടെ സ്വന്തം കുടുംബത്തിന്റെ നിലപാടും അങ്ങനെയാണ്. ഹിന്ദുക്കളോടും അയ്യപ്പ ഭക്തരോടും മാപ്പ് പറയാതെ കനകദുര്‍ഗയെ വീട്ടില്‍ കയറ്റില്ലെന്ന് സഹോദരന് ഭരത് ഭൂഷണ് പറഞ്ഞു. ആചാര ലംഘനത്തിന് കുടുംബത്തിലെ എല്ലാവരും എതിരാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച അയ്യപ്പഭക്ത സംഗമത്തില്‍ സംസാരിക്കുകയായിരുന്നു ഭരത്. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കോട്ടയം എസ്പിയാണ് ഇതിന് പിന്നിലെന്നും ഭരത് ഭൂഷണ് ആരോപിച്ചു.
കനകദുര്‍ഗയുടെ ജോലിയും തെറിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ശബരിമല പ്രവേശനം എടുത്തുചാട്ടമായെന്ന് ഇപ്പോള്‍ അവര്‍ക്ക് തോന്നുന്നുണ്ടെന്ന് പല റിപ്പോര്‍ട്ടുകളുണ്ട്.