Advertisment

കനകദുര്‍ഗ്ഗയ്ക്ക് പോലീസ് സംരക്ഷണത്തില്‍ മെഡിക്കല്‍ കോളേജില്‍ സുഖവാസം...കനക ദുര്‍ഗ്ഗയ്ക്ക് ഒരുകുഴപ്പവുമില്ലെന്ന് വിദഗ്ദ ഡോക്ടര്‍മാര്‍...കനകദുര്‍ഗ്ഗയെ വീട്ടില്‍ കയറ്റില്ലെന്ന് ബന്ധുക്കള്‍...വയസാം കാലത്ത് അമ്മയെ കേസില്‍പ്പെടുത്തിയതിനാല്‍ നാട്ടുകാര്‍ക്കും അമര്‍ഷം...തിരുവനന്തപുരത്ത് പോകുന്നെന്ന് കള്ളം പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയിട്ട് അവസാനം കണ്ടത് ടിവിയില്‍..... ഇത് നാട്ടുകാരുടെ ഇടയില്‍ കളിയാക്കലിന് കാരണമായി...കനകദുര്‍ഗ്ഗ ഇനി എങ്ങോട്ട്?

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്: സുപ്രീംകോടതിയും നിര്‍ദ്ദേശിച്ചതോടെ കനകദുര്‍ഗ പൊലീസ് സുരക്ഷയില്‍ സുഖവാസം തുടങ്ങി. ശബരിമലയില്‍ പ്രവേശിച്ചതിന്റെ പേരില്‍ വീട്ടിലുണ്ടായ വഴക്കില്‍ പരുക്കേറ്റാണു കനകദുര്‍ഗയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമ്മായിയമ്മ പട്ടികയ്ക്ക് തലയ്ക്കടിച്ചു എന്നാണ് കനകദുര്‍ഗ്ഗ ആരോപിച്ചത്. എന്നാല്‍, ഇത് കള്ളക്കഥയാണെന്ന് വീട്ടുകര്‍ പറയുന്നു.

Advertisment

ഒരു കൂട്ടുകുടുംബം തന്നെ വളരെ ആരാധനയോട് കണ്ട 70 വയസുള്ള സുമതിയമ്മയെ തള്ളിയിട്ട് കള്ളക്കഥയുണ്ടാക്കി പൊലീസ് കേസില്‍ പെടുത്തിയെന്നാണ് ആരോപണം.

publive-image

യാതൊരു പ്രശ്നങ്ങളും ഇല്ലെന്ന് പരിശോധനയില്‍ വ്യക്തമായിട്ടും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പൊലീസ് കാവലില്‍ കഴിയുകയാണ് യുവതി. ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കനകദുര്‍ഗയെ എംആര്‍ഐ സ്‌കാനിങ്ങിനു വിധേയയാക്കിയപ്പഴാണ് പ്രശ്നങ്ങളൊന്നുമില്ലെന്ന് വ്യക്തമായത്.

ഇന്ന് അസ്ഥിരോഗ വിഭാഗത്തിലെ ഡോക്ടര്‍മാരുടെ അഭിപ്രായം കൂടി തേടിയ ശേഷം ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്യുന്നതിനെപ്പറ്റി ആലോചിക്കും.

എന്തുവന്നാലും കനകദുര്‍ഗയെ കയറ്റേണ്ടന്നാണ് ബന്ധുക്കളുടെ തീരുമാനം. വയസാം കാലത്ത് അമ്മയെ ഇങ്ങനെ കേസില്‍പ്പെടുത്തിയതിനാല്‍ നാട്ടുകാര്‍ക്ക് പോലും അമര്‍ഷമുണ്ട്. തിരുവനന്തപുരത്ത് പോകുന്നെന്ന് കള്ളം പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയിട്ട് അവസാനം കണ്ടത് ടിവിയില്‍ ശബരിമലയില്‍ നില്‍ക്കുന്നതാണ്. ഇത് നാട്ടുകാരുടെ ഇടയില്‍ കളിയാക്കലിന് കാരണമായി.

ഭാര്യയുടെ കാര്യം ഭര്‍ത്താവിന് പോലും അറിയില്ലേയെന്ന് പലരും കളിയാക്കി. മാത്രമല്ല തികഞ്ഞ വിശ്വാസികളായ തങ്ങള്‍ക്കെതിരെ പ്രതിഷേധക്കാരും രംഗത്തെത്തിയിരുന്നു. ഇതോടെയാണ് കുടുംബം ഒന്നാകെ ചേര്‍ന്ന് ഒരുമാസം കഴിഞ്ഞ് വീട്ടിലെത്തിയ കനക ദുര്‍ഗയെ കയറ്റേണ്ടെന്ന് തീരുമാനിച്ചത്.

ഇതോടെ ശബരിമലയില്‍ കയറിയത് മാത്രം മിച്ചമായിരിക്കുകയാണ്. കുടുംബ ജീവിതം വല്ലാത്തൊരവസ്ഥയിലാണ്. ഇത് കനക ദുര്‍ഗയെ അസ്വസ്ഥപ്പെടുത്തുന്നുമുണ്ട്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കഴിയുന്ന കനക ദുര്‍ഗയ്ക്ക് 61 പേരുടെ പൊലീസ് കാവലാണ് ഉള്ളത്. നോര്‍ത്ത് അസി. കമ്മീഷണര്‍ ഇ.പി പൃഥ്വിരാജിന്റെ മേല്‍നോട്ടത്തില്‍ സ്ട്രൈക്കിങ് ഫോഴ്‌സുകാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് ആശുപത്രി വാര്‍ഡിലും പരിസരങ്ങളിലുമായി വിന്യസിച്ചിരിക്കുന്നത്.

ചികിത്സ കഴിയും വരെ ഇത് തുടരും. പട്ടിക കൊണ്ട് തലയ്ക്കടിയേറ്റെന്ന് പറഞ്ഞാണ് അവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രയില്‍ പ്രവേശിക്കപ്പെട്ടത്.

പരിക്കില്ലെന്ന് കണ്ടതോടെ കേസ് നിലനില്‍ക്കില്ലെന്നും ഉറപ്പായിട്ടുണ്ട്. വന്ധ്യ വയോധികയായ 70 വയസുള്ള സുമുതിയമ്മ കായികബലമുള്ള കനകദുര്‍ഗയെ പട്ടികകൊണ്ട് അടിച്ചെന്ന് പറഞ്ഞതില്‍ അതിശയോക്തി നിലനില്‍ക്കുന്നു.

മാത്രമല്ല കൂടെ നിറയെ പൊലീസുകാരും ഉണ്ടായിരുന്നു. മാത്രമല്ല വീട്ടില്‍ കയറ്റില്ലെന്ന് പറഞ്ഞ് അമ്മ മുന്നോട്ട് വന്നപ്പോള്‍ കനകദുര്‍ഗയാണ് തള്ളിയിട്ട് തല്ലിയതെന്ന് വീട്ടുകാരും നാട്ടുകാരും പറയുന്നത്. നേരെ എഴുന്നേറ്റ് നില്‍ക്കാന്‍ പോലും ആകാത്ത അമ്മ ഇപ്പോള്‍ ചികിത്സയിലാണ്.

അമ്മയുടെ ഈ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വയോജനങ്ങളെ മര്‍ദിക്കുന്നത് അതീവ ഗുരുതര കുറ്റമായതിനാലാണ് പൊലീസ് കേസെടുത്തത്. അതിനാല്‍ തന്നെ കേസ് തിരിയുമെന്നാണ് നാട്ടുകാരുടെ വിശ്വാസം. ഇതിന് പിന്നാലെയാണ് വിശ്വാസികളുടെ കട്ട സപ്പോര്‍ട്ടും. കേസ് ഏതറ്റംവരെ പോയാലും അമ്മയ്‌ക്കൊപ്പം നില്‍ക്കുമെന്ന് ശബരിമല കര്‍മ്മ സമിതിയും വ്യക്തമാക്കിയിട്ടുണ്ട്.

Advertisment