Advertisment

കനൽ (കവിത)

author-image
സത്യം ഡെസ്ക്
Updated On
New Update

കാലം പോയ് മറയുന്നു

കരകൾ തിര കവരുന്നു

കാലിടറുന്നീ മണ്ണിൽ

കനിവൊരു തീ നാളം പോൽ

കനലായ് എരിയുന്നു

Advertisment

പകലൊരു പടവിന്മേൽ

പലവുരു മറ തേടുന്നു

പതിവായൊരു പഴിയെല്ലാം

പകലിന്നൊരു പുതു സുഖം

പുലരിയ്ക്കൊരു പുതു മുഖം

ചരിവോരൊത്തൊരു ചോപ്പിൽ

ചീവീടുകൾ പെരുകുമ്പോൾ

ചായുന്നോരു പൊൻ സൂര്യൻ

ചില നേരത്തെവിടേയ്ക്കോ

ചിത തേടി പോകുന്നു

പകലൊരു തീനാളം പോൽ

കനിവിന്റെ പുലരിയ്ക്കായ്

ചായുന്നീ താഴ്വരയിൽ

ജയ് പിള്ള

 

 

 

 

kavitha
Advertisment